15 മത്സരങ്ങൾക്ക് ശേഷം ലെസ്റ്റർ സിറ്റിയിൽ നിന്ന് സ്റ്റീവ് കൂപ്പർ പുറത്തായി
മാനേജർ സ്റ്റീവ് കൂപ്പറുമായി ലെസ്റ്റർ സിറ്റി വേർപിരിഞ്ഞതായി പ്രീമിയർ ലീഗ് ക്ലബ് ഞായറാഴ്ച പ്രസ്താവനയിൽ സ്ഥിരീകരിച്ചു.കഴിഞ്ഞ സമ്മറില്‍ ആണ് അദ്ദേഹം ലെസ്റ്ററില്‍ ചുമതല ഏറ്റെടുത്തത്.12 മത്സരങ്ങൾക്ക് ശേഷം പ്രീമിയർ ലീഗിൽ 16-ാം സ്ഥാനത്താണ് നിലവില്‍ ലെസ്റ്റര്‍ സിറ്റി.കാരാബാവോ കപ്പ് റൗണ്ട് ഓഫ് 16-ലേക്ക് ലെസ്റ്ററിനെ നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.എന്നാല്‍ അവിടെ അവര്‍ മാഞ്ചസ്റ്ററിനോട് പരാജയപ്പെട്ടു.
ശനിയാഴ്ച ചെൽസിയോട് 2-1ന് തോറ്റതാണ് കൂപ്പറിൻ്റെ അവസാന മത്സരം.അസിസ്റ്റൻ്റ് മാനേജർ അലൻ ടേറ്റ്, ഫസ്റ്റ് ടീം കോച്ചും അനലിസ്റ്റുമായ സ്റ്റീവ് റാൻഡ്‌സ് എന്നിവരും ക്ലബ് വിട്ടു.ഫസ്റ്റ് ടീം കോച്ച് ബെൻ ഡോസണും പരിശീലകരായ ഡാനി അൽകോക്കും ആൻഡി ഹ്യൂസും പുതിയ മാനേജരെ കണ്ടെത്തുന്നത് വരെ പരിശീലനത്തിന് മേൽനോട്ടം വഹിക്കുമെന്ന് ക്ലബ്ബ് അറിയിച്ചു.ഹോം ഗ്രൗണ്ടിൽ ടോട്ടൻഹാം ഹോട്‌സ്പറിനോട് 1-1 സമനിലയോടെയാണ് ലെസ്റ്റർ സീസൺ ആരംഭിച്ചത്, എന്നാൽ അവരുടെ ആദ്യ ആറ് ലീഗ് മത്സരങ്ങളിൽ ഒരു വിജയം രേഖപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു.