കളിക്കാരുടെ പിടിപ്പ്കേടിനെ വിമര്‍ശിച്ച് ഹാന്‍സി ഫ്ലിക്ക്
ബാഴ്‌സലോണ കോച്ച് ഹാൻസി ഫ്ലിക്ക് തൻ്റെ ടീമിൻ്റെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ചു.റഫീഞ്ഞയും ലെവന്‍ഡോസ്ക്കിയും നേടിയ ഗോളുകള്‍ ബാഴ്സയെ രണ്ടു ഗോളിന് മുന്നില്‍ ആക്കി എങ്കിലും എണ്‍പതാം മിനുട്ടില്‍ അവര്‍ രണ്ടു ഗോള്‍ ഏറ്റുവാങ്ങി സമനില കുരുക്കില്‍ അകപ്പെട്ടു.അൽഫോൻസോ ഗോൺസാലസ്, ഹ്യൂഗോ അൽവാരസ് എന്നിവരിലൂടെ സെൽറ്റ രണ്ട് തവണ ബാഴ്സയുടെ പ്രതിരോധം ഭേദിച്ചു.
ഇൻ്റർനാഷണൽ ഇടവേളയ്ക്ക് മുമ്പ് റയൽ സോസിഡാഡിനോട് ബാഴ്സലോണ പരാജയപ്പെട്ടിരുന്നു. അഞ്ചു പോയിന്‍റ് ലീഡ് ആണ് ബാഴ്സലോണ കളഞ്ഞു കുളിച്ചത്. “ചില ടീമുകള്‍ ഇങ്ങനെ ആണ്.അവര്‍ തീരെ പ്രതീക്ഷിക്കാത്ത സമയത്ത് ഇത് പോലെ മോശം ഫോമില്‍ കളിക്കും . ബ്രേക്കിന് ശേഷം എല്ലാവരും വളരെ മോശം മനസികാവസ്ഥയില്‍ ആണ് കളിയ്ക്കാന്‍ വന്നത്.അത് ഇപ്പോള്‍ താറ് മാറായി.പിച്ചില്‍ വളരെ ചെറിയ സമയത്ത് തന്നെ ലീഡ് നിലനിര്‍ത്താന്‍ കഴിയാത്തത് താരങ്ങളുടെ പിടിപ്പ്കേട് ആണ്.അടുത്ത മല്‍സരത്തില്‍ എങ്ങനെയും ഇതിന് പകരം വീട്ടണം.”ഫ്ലിക്ക് മാധ്യമങ്ങളോട് പറഞ്ഞു.