EPL 2022 European Football Foot Ball International Football Top News transfer news

ക്ളോപ്പിനെ മുന്നിര്‍ത്തി ഫ്രഞ്ച് ഫൂട്ബോള്‍ കീഴടക്കാന്‍ പാരീസ് എഫ്‌സി

November 21, 2024

ക്ളോപ്പിനെ മുന്നിര്‍ത്തി ഫ്രഞ്ച് ഫൂട്ബോള്‍ കീഴടക്കാന്‍ പാരീസ് എഫ്‌സി

എൽവിഎംഎച്ച് ആഡംബര സാമ്രാജ്യത്തിൻ്റെ ഉടമകളായ അർനോൾട്ട് കുടുംബം ഈ അടുത്ത് , പാരീസ് എഫ്‌സിയെ വാങ്ങിയിരുന്നു.രണ്ടാം നിര ലീഗ് ആയ അവരെ ഫ്രഞ്ച് ഫുട്‌ബോളിലെ ഒരു ശക്തിയായി മാറ്റുന്നതിനുള്ള ഒരു അഭിലാഷ പദ്ധതിയുടെ ഭാഗമായി ആണ് ഈ ടേക്ക് ഓവര്‍.എനർജി ഡ്രിങ്ക് ഭീമനായ റെഡ് ബുള്ളിനെ ന്യൂനപക്ഷ ഓഹരി ഉടമയായി കൊണ്ടുവരുന്നത് ഏറ്റെടുക്കലിൽ ഉൾപ്പെടുന്നു. മുൻ ലിവർപൂൾ മാനേജരായ ക്ലോപ്പ്, ജനുവരിയിൽ ആഗോള ഫുട്ബോൾ തലവനായി റെഡ് ബുള്ളിൽ ചേരും.

France's wealthiest family eyes Klopp's help to turn Paris FC into  powerhouse

അതോടെ അദ്ദേഹത്തിനെ ഉള്‍പ്പെടുത്തി കൊണ്ട് തങ്ങളുടെ ഈ പാരിസ് എഫ്സി ക്ലബിനെ മുന്‍ നിരയിലോട്ട് കൊണ്ട് വരുന്നതിന് വേണ്ടിയുള്ള തങ്ങളുടെ പദ്ധതി കോടീശ്വരനായ ബെർണാഡ് അർനോൾട്ടിൻ്റെ മകൻ അൻ്റോയിൻ അർനോൾട്ട് വെളിപ്പെടുത്തി.അര്‍നോള്‍ട്ട് ഫാമിലിയുടെ ഹോൾഡിംഗ് കമ്പനിയായ അഗാഷെ ക്ലബിൽ 52% ഓഹരികൾ ഏറ്റെടുക്കും, റെഡ് ബുളിന് 11% ഓഹരിയുണ്ടാകും. പാരീസ് എഫ്‌സിയുടെ ബോർഡിൽ അഗാഷെയെ പ്രതിനിധീകരിക്കും. പാരീസില്‍ ലോകത്തിലെ ഏറ്റവും മികച്ച ഫൂട്ബോള്‍ താരങ്ങള്‍ ഉണ്ട് എന്നും അതിനാല്‍ അവരെ തങ്ങളുടെ ക്ലബ് വഴി ലോകത്തോട് അറിയിയ്ക്കുന്നതും തങ്ങളുടെ പദ്ധതിയില്‍ ഉള്‍പ്പെടുന്നു  എന്നും അര്‍നോള്‍ട്ട് പറഞ്ഞു.

Leave a comment