ഡച്ച് കാമ്പില്‍ നിന്നും വിർജിൽ വാൻ ഡൈക്കിനെയും ബാഴ്‌സലോണ മിഡ്‌ഫീൽഡർ ഫ്രെങ്കി ഡി യോങ്ങിനെയും പറഞ്ഞയച്ച് കോമാന്‍
ലിവർപൂൾ ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക്കും ബാഴ്‌സലോണ മിഡ്‌ഫീൽഡർ ഫ്രെങ്കി ഡി യോങ്ങും നെതർലൻഡ്‌സ് ടീമിൽ നിന്ന് പിന്മാറി.അടുത്ത മല്‍സരത്തില്‍ അവര്‍ ഡച്ച് ടീമിന് വേണ്ടി ചൊവ്വാഴ്ച രാത്രി നടക്കുന്ന യുവേഫ നേഷൻസ് ലീഗിൽ ബോസ്‌നിയ ഹെർസഗോവിനയ്‌ക്കെതിരായ ടീമില്‍ ഉണ്ടാകില്ല.നെതർലൻഡ്‌സ് ബോസ് റൊണാൾഡ് കോമാൻ രണ്ട് കളിക്കാരും ഇപ്പോൾ അതത് ക്ലബ്ബുകളിലേക്ക് മടങ്ങിയിട്ടുണ്ടെന്നും അവരുടെ ക്ലബിനെ മുന്നിര്‍ത്തിയാണ് താന്‍ ഇങ്ങനെ ചെയ്തത് എന്നും കോമാന്‍ പറഞ്ഞു.
“ഇരുവർക്കും ഇപ്പോൾ പരിശീലന ക്യാമ്പ് വിടുന്നതാണ് നല്ലത്,ഇത് മെഡിക്കൽ കാരണങ്ങളെ അടിസ്ഥാനമാക്കിയുള്ള തീരുമാനമാണ്.” അദ്ദേഹം ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.കഴിഞ്ഞ സീസണിൽ കണങ്കാലിന് പരിക്കേറ്റ് ജർമ്മനിയിൽ നടന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ നിന്ന് വിട്ടുനിന്ന ഡി ജോങിന് 13 മാസത്തിനിടെ നെതർലൻഡ്‌സ് ദേശീയ ടീമിൽ തിരിച്ചെത്തിയ ആദ്യ മത്സരമാണിത്.ഫ്രെങ്കി ഡി യോങ്ങിന് ഫോമിലേക്ക് മടങ്ങി എത്താന്‍ കഴിഞ്ഞിട്ടില്ല എങ്കിലും ഈ സീസണിൽ ലിവർപൂളിനായി വാൻ ഡൈക്ക് മികച്ച ഫോമില്‍ ആണ്.ലിവര്‍പൂളിനെ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുന്നതില്‍ അദ്ദേഹം വലിയ പങ്ക് ആണ് വഹിച്ചിട്ടുള്ളത്.