മൂന്നാം ടി20യിൽ ഏഴ് വിക്കറ്റ് ജയം : പാക്കിസ്ഥാനെതിരായ അവസാന ഏഴ് ടി20യിലും വിജയിച്ച് ഓസ്‌ട്രേലിയ
118 റൺസ് വിജയലക്ഷ്യം 11.2 ഓവറിൽ മറികടന്ന് ഓസ്‌ട്രേലിയ, ടി20യിൽ പാക്കിസ്ഥാനെതിരായ ത്രസിപ്പിക്കുന്ന ജയം നേടി. 18.1 ഓവറിൽ 117 റൺസിന് ഓൾഔട്ടായതിനാൽ പാക്കിസ്ഥാൻ്റെ ബാറ്റിംഗ് പ്രകടനം തുടക്കത്തിലേ പാളി. ബാബർ അസം(41), ഹസീബുള്ള ഖാൻ (24) എന്നിവർ മാത്രം ശ്രദ്ധേയമായ സംഭാവനകൾ നൽകിയതോടെ ടോപ്പ് ഓർഡർ പൊരുതി. ക്യാപ്റ്റൻ ആഘ സൽമാൻ 1 റൺസിന് പുറത്തായി. ആരോൺ ഹാർഡി (3 വിക്കറ്റ്), നഥാൻ എല്ലിസ് (2 വിക്കറ്റ്), ആദം സാംപ (2 വിക്കറ്റ്), എന്നിവർ ബൗളിങ്ങിൽ തിളങ്ങി. 61ന് 2 എന്ന നിലയിൽ നിന്ന് പാകിസ്ഥാൻ 117 റൺസിന് ഓൾഔട്ടാവുകയായിരുന്നു. അഞ്ച് താരങ്ങൾ ഒറ്റ അക്കത്തിൽ പുറത്തായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും താരതമ്യേന അനായാസം ലക്ഷ്യം മറികടന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി സ്റ്റോണിസ് പുറത്താകാതെ 61 റൺസ് നേടി ടോപ് സ്കോററായി. ആദ്യ വിക്കറ്റുകൾ പെട്ടെന്ന് വീണെകിലും സ്റ്റോനിസും ജോഷും ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു . ഇതോടെ ഓസ്‌ട്രേലിയ പരമ്പര 3-0 ന് സ്വന്തമാക്കി.
2018ൽ പാക്കിസ്ഥാനോട് പുരുഷ ടി20യിൽ ഓസ്‌ട്രേലിയ അവസാനമായി തോറ്റിരുന്നു, അവർക്കെതിരെ സ്വന്തം തട്ടകത്തിൽ തോൽവിയറിയാതെ തുടരുകയാണ്. പാക്കിസ്ഥാനെതിരായ അവസാന ഏഴ് ടി20യിലും വിജയിച്ച് ഓസ്‌ട്രേലിയ സമ്പൂർണ ആധിപത്യം തുടരുകയാണ്.