ഇൻ്റർ മിലാൻ സെൻ്റർ ബാക്ക് യാൻ ബിസെക്ക് ഗ്യൂസെപ്പെ ഇന്റര്‍ മിലാനിലെ താമസം നീട്ടും
ഇൻ്റർ മിലാൻ സെൻ്റർ ബാക്ക് യാൻ ബിസെക്ക് ഗ്യൂസെപ്പെ സീരി എ ക്ലബുമായി തന്റെ കരാര്‍ നീട്ടാന്‍ ഒരുങ്ങുന്നു.ഇറ്റാലിയന്‍ മാധ്യമങ്ങള്‍ നല്കിയ റിപ്പോര്‍ട്ട് പ്രകാരം താരത്തിന്റെ കരാര്‍ പുതുക്കല്‍ വാര്‍ത്തയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കുന്നു.കഴിഞ്ഞ സമ്മറില്‍ മിലാനില്‍ ചേര്‍ന്ന ജര്‍മന്‍ താരം ഇതിന് മുന്നേ ഡാനിഷ് സംഘടനയായ ആർഹസിനു വേണ്ടി ആയിരുന്നു കളിച്ചു കൊണ്ടിരുന്നത്.
7 മില്ല്യൺ യൂറോ മാത്രമേ മിലാന് താരത്തിനെ സൈന്‍ ചെയ്യുന്നതിന് വേണ്ടി ചിലവാക്കേണ്ടി വന്നുള്ളൂ.എന്നാല്‍ ചെറിയ തുകക്ക് വന്ന താരം അദ്ദേഹത്തിന്റെ ഗുണ നിലവാരം കൊണ്ട് എല്ലാവരെയും ഞെട്ടിച്ച് കൊണ്ടിരുന്നു.സീരി എയിലെ ഏറ്റവും പ്രഗത്ഭരായ ഡിഫൻഡർമാരിൽ പരക്കെ പരിഗണിക്കപ്പെടുന്ന 23-കാരന് ക്ലബില്‍ വലിയ ഭാവി തന്നെ ഉണ്ട്.അദ്ദേഹത്തിൻ്റെ നിലവിലെ ഡീൽ 2028-ൽ അവസാനിക്കുമെങ്കിലും, നിലവില്‍ താരത്തിനു പിന്നില്‍ പല വലിയ ക്ലബുകളും ഉള്ളതിനാല്‍ എത്രയും പെട്ടെന്നു അദ്ദേഹത്തിന്റെ കരാര്‍ നീട്ടാന്‍ മിലാന് മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.