സന്‍റോസ് സീരി എ യിലേക്ക് മടങ്ങി എത്തി ; നെയ്മറെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സാൻ്റോസ് പ്രസിഡൻ്റ്
2023 ൽ ചരിത്രത്തിൽ ആദ്യമായി തരംതാഴ്ത്തപ്പെട്ട സാൻ്റോസ് തിരിച്ച് ബ്രസീലിയന്‍ ടോപ് ലീഗിലേക്ക് മടങ്ങി എത്തി എന്നത് ലോകത്തുള്ള ഫൂട്ബോള്‍ ആരാധകരെ ഏറെ സന്തോഷത്തില്‍ ആഴ്ത്തിയിട്ടുണ്ട്.പെലെയ്‌ക്കൊപ്പം ആഗോളതലത്തിൽ ആരാധകരെ നേടിയ ക്ലബ്ബിലേക്ക് ഇതോടെ മുന്‍ താരം ആയ നെയ്മര്‍ തിരിച്ച് വരും എന്ന അഭ്യൂഹം വളരെ ശക്തമായിരിക്കുകയാണ്.നെയ്മറും അദ്ദേഹത്തിൻ്റെ സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലും തമ്മില്‍ ഉള്ള കരാര്‍ അടുത്ത വര്‍ഷം ജൂലൈയില്‍ അവസാനിക്കും.
സാൻ്റോസ് പ്രസിഡൻ്റ് മാർസെലോ ടെയ്‌സെയ്‌റ നെയ്മറിന് വേണ്ടി എല്ലാ ശ്രമങ്ങളും നടത്തും എന്നു ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.2011-ൽ, കൗമാരക്കാരനായ നെയ്മർ സാൻ്റോസിനെ 48 വർഷത്തിനിടെ അവരുടെ ആദ്യ കോപ്പ ലിബർട്ടഡോർസ് കിരീടത്തിലേക്ക് നയിച്ചു. 2013ൽ അദ്ദേഹം അവിടം വിട്ട് പിന്നീട് ബാഴ്‌സലോണയിലേക്ക് പോയി.ചരിത്രത്തില്‍ ആദ്യമായി സീരി ബി കളിച്ച സാന്‍റോസിന് 36 മത്സരങ്ങളിൽ നിന്ന് 68 പോയിൻ്റുണ്ട്.ഇതോടെ അവര്‍ ടോപ് ഫോറില്‍ തുടരും എന്നു ഉറപ്പായി കഴിഞ്ഞു.അല്‍ ഹിലാലില്‍ നിന്നും ഇറങ്ങിയാല്‍ താരത്തിന് വേണ്ടി പല പ്രസിദ്ധമായ ക്ലബുകളും ഒരു കൈ നോക്കും , അദ്ദേഹത്തിനെ സൈന്‍ ചെയ്യാന്‍.മെസ്സിയുടെ ക്ലബ് മയാമിയും നെയ്മറുടെ കാര്യത്തില്‍ ചെറിയ ശ്രദ്ധ നല്കുന്നുണ്ട് എന്നും റൂമര്‍ ഉണ്ട്.