രണ്ടാം ടി20 : ന്യൂസിലൻഡിനെ എറിഞ്ഞൊതുക്കി ശ്രീലങ്ക
ശ്രീലങ്ക ന്യൂസിലൻഡ് രണ്ടാം ടി20 മത്സരത്തിൽ ന്യൂസിലന്‍ഡിനെതിരെ ശ്രീലങ്കയ്ക്ക് 109 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിനെ ശ്രീലങ്ക 108 റൺസിന് ഓൾഔട്ടാക്കി. തുടക്കം തന്നെ പാളിയ ന്യൂസിലൻഡിന് വേണ്ടി വിൽ(30), മിച്ചൽ സാൻ്റ്നർ(19), ജോഷ്(24) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ഇവരുടെ മികവിലാണ് ന്യൂസിലൻഡ് 100 കടന്നത്.
ന്യൂസിലൻഡിന്റെ ഏഴ് താരങ്ങൾ ഒറ്റ അക്കത്തിൽ പുറത്തായി. ശ്രീലങ്കയ്ക്ക് വേണ്ടി വനിന്ദു ഹസരംഗ നാല് വിക്കറ്റ് നേടിയപ്പോൾ മതീശ പതിരണ മൂന്ന് വിക്കറ്റും സ്വന്തമാക്കി. ആദ്യ മത്സരം ജയിച്ച ശ്രീലങ്ക രണ്ടാം മത്സരത്തിലും മികച്ച ബൗളിംഗ് പ്രകടനം ആണ് നടത്തിയത്.