നഷ്ട്ടപ്പെട്ട ഗ്ലാമര്‍ വീണ്ടെടുക്കാന്‍ ലണ്ടന്‍ ഡെര്‍ബി
പ്രീമിയർ ലീഗ് ഗെയിം വീക്ക് 11 ല്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ ആണ്.ഞായറാഴ്ച ഉച്ചതിരിഞ്ഞ് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടക്കുന്ന പ്രധാന ഇവൻ്റില്‍ ഇന്ന് ചെല്‍സിയും ആഴ്സണലും പരസ്പരം ഏറ്റുമുട്ടും.ഇന്നതെ ലണ്ടന്‍ ഡെര്‍ബി എക്കാലത്തെക്കായിലും മികച്ച പോരാട്ടം ആയിരിയ്ക്കും ഇരു ടീമുകളും കാഴ്ചവെക്കാന്‍ പോകുന്നത്.അതിനു പ്രധാന കാരണം ഇരു ടീമുകളും ഫോം വെച്ച് തുലനം ചെയ്തു നോക്കുകയാണ് എങ്കില്‍ ഒരേ ഫോമില്‍ ആണ്.
ലീഗ് പട്ടികയില്‍ ചെല്‍സി അഞ്ചാം സ്ഥാനത്തും ആഴ്സണല്‍ ആറാം സ്ഥാനത്തുമാണ്.നിലവില്‍ അല്പം എങ്കിലും ഭേദം എന്‍സൊ നയിക്കുന്ന ചെല്‍സി തന്നെ ആണ്.പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും മികച്ച ഫോമില്‍ കളി ആരംഭിച്ചു എങ്കിലും ആഴ്സണലിന് എവിടെ വെച്ചോ അവരുടെ ഗോള്‍ഡന്‍ ഫോം നഷ്ട്ടപ്പെട്ടു.പരിക്കില്‍ നിന്നും മാര്‍ട്ടിന്‍ ഒഡിഗാര്‍ഡ് തിരിച്ചു വരുന്നു എന്നത് ആഴ്സണല്‍ ടീമിന് ഏറെ സന്തോഷം പകരുന്നു.നിലവില്‍ അവര്‍ക്കും ആര്‍റ്റേട്ടക്കും ഒരു ബ്രേക്ക് വളരെ അനിവാര്യം ആണ്.അത് ലണ്ടന്‍ ഡെര്‍ബിയില്‍ തന്നെ നേടാന്‍ കഴിഞ്ഞാല്‍ ആരാധകരും ഹാപ്പി ആകും.ചെല്‍സിയുടെ ഗോള്‍ഡന്‍ ബോയ് കോള്‍ പാമര്‍ പരിക്കില്‍ നിന്നും മുക്തി നേടി ഇന്നതെ മല്‍സരത്തില്‍ കളിച്ചേക്കും.