അയ്മെറിക് ലാപോർട്ടയെ മാടിവിളിച്ച് റയല്‍ മാഡ്രിഡ്
ഡയറിയോ എഎസ് നല്കിയ റിപ്പോര്‍ട്ട് അനുസരിച്ച് സ്പെയിൻ ഇൻ്റർനാഷണൽ അയ്മെറിക് ലാപോർട്ടയുടെ ജനുവരി ട്രാൻസ്ഫർ നീക്കം റയൽ മാഡ്രിഡ് പരിഗണിക്കുന്നതായി റിപ്പോർട്ട്.ഈ സീസണിൽ പ്രതിരോധത്തിൽ വർദ്ധിച്ചുവരുന്ന പരിക്കും പ്രതിസന്ധിയും കാരണം ഇനിയും സൈനീങ്ങുകള്‍ വൈകിപ്പിച്ച് കൂട എന്നു റയല്‍ മാനേജ്മെന്‍റ് വിശ്വസിക്കുന്നു.
എഡർ മിലിറ്റാവോയുടെ കാൽമുട്ടിനേറ്റ പുതിയ പരിക്ക് ഡാനി കാർവഹാള്‍ ഇതിനകം തന്നെ വിശ്രമത്തില്‍ ആണ്,ഡേവിഡ് അലാബയുടെ സ്ഥിതിയും ഇതൊക്കെ തന്നെ ആണ്.ഈ അവസരത്തില്‍ റയല്‍ മാഡ്രിഡ് ടീമില്‍ ആകെയുള്ള വിശ്വസ്തന്‍ ആയ താരങ്ങള്‍ റുഡിഗറും മെന്റിയും മാത്രം ആണ്.ചാമ്പ്യന്‍സ് ലീഗ്, ലാലിഗ ട്രോഫികള്‍ ഇതെല്ലാം നിലനിര്‍ത്താനുള്ള കിനാവ് കാണുന്ന റയലിന് ഇനിയും പടയാളികളെ ആവശ്യം ഉണ്ട്.കഴിഞ്ഞ സമ്മറില്‍ റയൽ മാഡ്രിഡ് തന്നെ ബന്ധപ്പെടുമെന്ന അഭ്യൂഹങ്ങൾ ലാപോർട്ടെ മുമ്പ് നിരസിച്ചിരുന്നു. എന്നിരുന്നാലും, ഒരു ഓഫർ വന്നാൽ യൂറോപ്യൻ ഫുട്‌ബോളിലേക്ക് മടങ്ങിവരാനുള്ള സാഹചര്യം ഇനിയും ഉണ്ട് എന്നു താരം പറഞ്ഞിരുന്നു.അങ്ങനെ ആണ് എങ്കില്‍ അദ്ദേഹത്തോട് സൌദി കരാര്‍ അവസാനിപ്പിച്ച് എത്രയും പെട്ടെന്നു സ്പാനിഷ് തലസ്ഥാനത്തേക്ക് വരാന്‍ റയല്‍ ആവശ്യപ്പെടും.