ബാഴ്സലോണ – നൈക്ക് സൌഹൃദം തുടരും , കൂടുതല്‍ ദൃഢമായി തന്നെ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, പുതിയ സ്പോൺസർഷിപ്പ് കരാറുമായി ബന്ധപ്പെട്ട് ബാഴ്‌സലോണ നൈക്കുമായി ധാരണയിൽ എത്തിയതായി വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടു.ഒടുവില്‍ ഇന്നലെ അത് ഔദ്യോഗികമായി വാര്‍ത്ത ബാഴ്സലോണയും നൈക്കും പുറത്ത് വിടുകയും ചെയ്തു.കായിക വ്യവസായത്തിലെ രണ്ട് മുൻനിര ബ്രാൻഡുകളായ എഫ്‌സി ബാഴ്‌സലോണയും നൈക്കും തമ്മില്‍ ഉള്ള പങ്കാളിത്തം 2038 വരെ തുടരും.
കഴിഞ്ഞ വര്‍ഷം നൈക്ക് നല്കിയ ഡീല്‍ തങ്ങള്‍ക്ക് അനുയോജ്യം അല്ല എന്നു പറഞ്ഞു കൊണ്ട് ബാഴ്സലോണ അവര്‍ക്ക് വേണ്ട ജേഴ്സി ക്ലബ് തന്നെ നിര്‍മിക്കാന്‍ ഒരുങ്ങുന്നതായി പറഞ്ഞു.എന്നാല്‍ നൈക്ക് അവരെ പുതിയ ഡീല്‍ നടത്തി എടുക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.പുതുക്കിയ ഡീല്‍ ഇപ്രകാരം ആണ്.അടുത്ത പതിനാല് വര്‍ഷം വരെ 1.7 ബില്യണ്‍ യൂറോ നൈക്ക് ബാഴ്സക്ക് നല്കും.സൈനിങ് ബോണസ് ആയി അവര്‍ സ്പാനിഷ് ക്ലബിന് ഏകദേശം 158 മില്യണ്‍ യൂറോയും നല്കും.ബാഴ്‌സലോണയും നൈക്കും 1998 മുതൽ പങ്കാളിത്തത്തിലാണ്.ബാഴ്സയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ജേഴ്സികള്‍ ഉടല്‍ എടുത്തതും നൈക്കിന് കീഴില്‍ ആണ്.ഇനിയും ഒരു ദശാബ്ദത്തോളം അവരുടെ ഈ പങ്കാളിത്വം നിലനിന്നു പോകും എന്നത് ഫൂട്ബോള്‍ ലോകത്ത് തീര്‍ച്ചയായും വളരെ നല്ല വാര്‍ത്തയാണ്.