ഈ സീസണില്‍ ഇനി മിലിട്ടാവോ പന്ത് തട്ടില്ല !!!!!!
വരും ദിവസങ്ങളിൽ എഡർ മിലിറ്റാവോ കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് റയൽ മാഡ്രിഡ് സ്ഥിരീകരിച്ചു.താരത്തിന്‍റെ സീസണ്‍ ഇതോടെ അവസാനിച്ചു.15 മാസത്തിനുള്ളിൽ രണ്ടാമത്തെ ആൻ്റീരിയർ ക്രൂസിയേറ്റ് ലിഗമെൻ്റ് ഇന്‍ജുറി ആണ് താരത്തിനു ഇപ്പോള്‍ പറ്റിയിരിക്കുന്നത്.2023 ഓഗസ്റ്റിൽ അത്‌ലറ്റിക് ക്ലബിനെതിരെ ആണ് ആദ്യമായി താരത്തിനു പരിക്ക് സംഭവിക്കുന്നത്.
ഇന്നലെ റയല്‍ മാഡ്രിഡ് വിജയം നേടി എങ്കിലും അവരുടെ കാമ്പ് ശോക മൂകം ആണ്. മിലിറ്റാവോയുടെ അവസ്ഥയുടെ ഒപ്പം റോഡ്രിഗോ, ലൂക്കാസ് വാസ്ക്വസ് എന്നിവര്‍ക്കും ഇന്നലത്തെ മല്‍സരത്തില്‍ പരിക്ക് സംഭവിച്ചിരുന്നു.ടീമിലെ പ്രധാന ഡിഫന്‍ഡര്‍ ആയ അലാബയും നിലവില്‍ വിശ്രമത്തില്‍ ആണ് എന്നത് റയലിനെ ഏറെ അലട്ടുന്നു.കാർലോ ആൻസലോട്ടി മുമ്പ് ജനുവരി ട്രാൻസ്ഫർ വിപണിയിൽ പുതിയ സൈനീങ്ങുകള്‍ നടത്തി എടുക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു.നിലവില്‍ അടുത്ത വിന്‍റര്‍ വിന്‍റോയില്‍ മിലിട്ടാവോക്ക് പകരം ആരെ സൈന്‍ ചെയ്യും എന്നു ആലോചിക്ക് കൊണ്ടുള്ള തല പുകച്ചിലില്‍ ആണ് മാഡ്രിഡ് മാനേജ്മെന്‍റ്.