രഞ്ജി ട്രോഫി: യുപിയെ മഴ രക്ഷിച്ചു, കേരളത്തിന് 167 റൺസിൻ്റെ ലീഡ്
തുമ്പയിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൻ്റെ മൂന്നാം ദിനം കേരളം ഇന്നിങ്‌സ് ജയം ഉറപ്പിച്ചപ്പോൾ ഉത്തർപ്രദേശിൻ്റെ രക്ഷകനായി മഴ എത്തി. 18 ഓവറിൽ 66/2 എന്ന നിലയിലായിരുന്നു യുപി. മൂന്നാം ദിനം കളി നിർത്തുമ്പോൾ മാധവ് കൗശിക്കും (27) നിതീഷ് റാണയും (5) പുറത്താകാതെ നിന്നു.
മത്സരത്തിൻ്റെ അവസാന ദിവസമായ ശനിയാഴ്ച മഴ പെയ്തില്ലെങ്കിൽ, സ്വന്തം തട്ടകത്തിൽ തുടർച്ചയായി രണ്ട് ജയം നേടാനുള്ള എല്ലാ ശ്രമങ്ങളും കേരളം നടത്തണം. ആദ്യ മത്സരത്തിൽ കേരളം പഞ്ചാബിനെ പരാജയപ്പെടുത്തിയിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഉത്തർപ്രദേശ് ഒന്നാം ഇന്നിങ്ങ്സ് 162 റൺസിൽ അവസാനിച്ചു. അതിൽ കേരളത്തിന് വേണ്ടി ജലജ സക്‌സേന അഞ്ച് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിൽ കേരളം അവരുടെ ഒന്നാം ഇന്നിംഗ്‌സിൽ 395 റൺസിൻ്റെ മികച്ച സ്‌കോറാണ് നേടിയത്. സൽമാൻ നിസാർ (93), സച്ചിൻ ബേബി (83), മുഹമ്മദ് അസ്ഹറുദ്ദീൻ (40) എന്നിവരാണ് കേരളത്തിന് മികച്ച സംഭാവന നൽകിയത്. ആഖിബ് ഖാൻ (3/61), ശിവം മാവി (2/75), ശിവം ശർമ (2/77), സൗരഭ് കുമാർ (2/84) എന്നിവരാണ് ഉത്തർപ്രദേശിൻ്റെ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നൽകിയത്. 233 റൺസിന്റെ ലീഡ് ആണ് അവർ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉത്തർപ്രദേശ് മൂന്നാം ദിനം കളി നിർത്തുമ്പോൾ 18 ഓവറിൽ 66/2 എന്ന നിലയിലാണ്,. അവസാന ദിനം മഴ പെയ്തില്ലെങ്കിൽ ഇന്നിംഗ്‌സ് ജയിച്ച് രണ്ട് പോയിൻ്റ് നേടാനാണ് കേരളത്തിൻ്റെ ശ്രമം.