” ആഴ്സണലിനെതിരെ നടക്കുന്ന ലണ്ടന്‍ ഡെര്‍ബിയില്‍ പാമറുടെ സാന്നിധ്യം ഞാന്‍ ആഗ്രഹിക്കുന്നു “
കഴിഞ്ഞ വാരാന്ത്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള മല്‍സരത്തില്‍ കാൽമുട്ടിന് പരിക്കേറ്റതിനെത്തുടർന്ന് പാമര്‍ ഈ ആഴ്ചയില്‍ ഒന്നും ചെല്‍സി ടീമുമായി പരിശീലന സെഷനില്‍ പങ്കെടുത്തിട്ടില്ല.ഞായറാഴ്ച പ്രീമിയർ ലീഗ് ലണ്ടൻ ഡെർബിയിൽ ആഴ്‌സണലിനെ നേരിടുമ്പോൾ കോൾ പാമർ 100 ശതമാനം ഫിറ്റ്നസ് നിലനിര്‍ത്തി തന്‍റെ ടീമിന് വേണ്ടി കളിക്കുവാന്‍ തയ്യാര്‍ ആയിരിയ്ക്കും എന്നു കോച്ച് എൻസോ മറെസ്ക പ്രതീക്ഷിക്കുന്നതായി പറഞ്ഞു.
10 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളും അഞ്ച് അസിസ്റ്റുകളുമായാണ് പാമർ ഈ സീസൺ ആരംഭിച്ചത്, ചെൽസിയെ സ്റ്റാൻഡിംഗിൽ നാലാം സ്ഥാനത്തേക്ക് ഉയർത്താൻ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുത് തന്നെ ആണ്.ഗ്രൂപ്പ് ഘട്ടങ്ങൾക്കുള്ള ചെൽസിയുടെ കോൺഫറൻസ് ലീഗ് ടീമിൽ പാമറെ റജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഇന്നലത്തെ മല്‍സരത്തില്‍ അദ്ദേഹം കളിച്ചിട്ടില്ല.”കോള്‍ പതിയെ ആണ് എങ്കിലും സുഖം കൈവരിക്കുന്നുണ്ട്.എന്നാല്‍ അദ്ദേഹം കളിക്കുമോ എന്നു എനിക്കു തീരെ ഉറപ്പില്ല.അദ്ദേഹം വളരെ പെട്ടെന്നു തന്നെ ടീമിലേക്ക് തിരിച്ചെത്തണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു.ആഴ്സണല്‍ പോലുള്ള കടുത്ത എതിരാളിക്ക് നേരെ പാമറിന് ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ ആകും.”മരെസ്ക പറഞ്ഞു.