പേര് ഓര്‍ത്തുവെക്കുക – സാമു ഒമോറോഡിയോണ്‍ !!!!!!!!!
ആദ്യ സീനിയർ ഇൻ്റർനാഷണൽ കോൾ-അപ്പ് സാമു ഒമോറോഡിയോണിനു നല്കിയത്തിന് ശേഷം സ്‌പെയിൻ കോച്ച് ലൂയിസ് ഡി ലാ ഫ്യൂണ്ടെ യുവ താരത്തിനു സ്പെയിനിനെ പുതിയ തലത്തിലേക്ക് എത്തിക്കാന്‍ കഴിയും എന്നു രേഖപ്പെടുത്തി.താരത്തിന്റെ ടീമിലെ സാന്നിധ്യം സ്പെയിനിന്‍റെ അറ്റാക്കിനെ പുതിയ തലത്തിലേക്ക് എത്തിക്കാന്‍ കഴിയും എന്നും മാനേജര്‍ പറഞ്ഞു.ഡെൻമാർക്കിനും സ്വിറ്റ്‌സർലൻഡിനുമെതിരായ യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള സ്പെയിൻ ടീമിൽ 20-കാരൻ ഇടം നേടിയത്തിന് ശേഷം ആണ് മാനേജര്‍ സംസാരിച്ചത്.
റയൽ മാഡ്രിഡ് വിട്ട് ഖത്തറി ടീമായ അൽ-ഗരാഫയിലേക്ക് പോയ ജോസെലുവിൻ്റെ സ്ഥാനത്താണ് സാമു ഒമോറോഡിയോണ്‍ എത്തിയിരിക്കുന്നത്.”ഞങ്ങളുടെ ഫൂട്ബോള്‍ കുടുംബം വളരെ പെട്ടെന്നു തന്നെ വളര്‍ന്ന് കൊണ്ടിരിക്കുകയാണ്.അതിലേക്കു പുതിയ താരങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്.സമുവിന് 20 വയസ്സ് മാത്രമേയുള്ളൂ, ഒരു മികച്ച സ്‌ട്രൈക്കറാകാനുള്ള കഴിവുണ്ട്, പക്ഷേ അദ്ദേഹം ഇപ്പോള്‍ കാണിക്കുന്ന ആര്‍ജവം എന്നും കാണിക്കണം.അവൻ തൻ്റെ ഫോം വളരെക്കാലം നിലനിർത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”സ്പാനിഷ് മാനേജര്‍ മാധ്യമങ്ങളോട് പറഞ്ഞു.അൽവാരോ മൊറാറ്റ, അയോസ് പെരെസ്, മൈക്കൽ ഒയാർസബൽ എന്നിവരാണ് സ്പെയിനിൻ്റെ സെൻട്രൽ സ്‌ട്രൈക്കറായി കളിക്കാനുള്ള മറ്റ് ഓപ്‌ഷനുകൾ, എന്നാൽ അവരില്‍ നിന്നും സാമു ഏറെ വിത്യസ്ഥന്‍ ആണ്.മികച്ച ഏരിയല്‍ എബിലിറ്റി ഉള്ള ചുരുക്കം ചില സ്പാനിഷ് താരങ്ങളില്‍ ഒരാള്‍ ആണ് അദ്ദേഹം.