‘ഫ്രീ പലസ്തീൻ’ ബാനര്‍ ; പിഎസ്ജിക്ക് യുവേഫയുടെ ഉപരോധം ലഭിക്കില്ല !!!!!
ബുധനാഴ്ച അത്ലറ്റിക്കോ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൻ്റെ കിക്കോഫിന് മുമ്പ് ഒരു ഭീമാകാരമായ “ഫ്രീ പലസ്തീൻ” ബാനർ പാരീസ് സെൻ്റ് ജെർമെയ്ൻ സ്റ്റേഡിയത്തില്‍ പ്രദര്‍ശിപ്പിച്ചത് വലിയ ചര്‍ച്ചാവിഷയം ആയിരുന്നു.രാഷ്ട്രീയ വിഷയങ്ങള്‍ ഫൂട്ബോളില്‍ ചര്‍ച്ചയാകരുത് എന്നു വലിയ നിയമം ഉള്ളപ്പോള്‍ പിഎസ്ജിക്കെതിരെ കടുത്ത നടപടി കൈക്കൊള്ളണം എന്നു പലരും അഭിപ്രായപ്പെട്ടിരുന്നു.എന്നാല്‍ അതിന്റെ ആവശ്യം ഇല്ല എന്നും ഇതിനെ കുറിച്ച് ക്ലബ് ഭാരവാഹികള്‍ ഒന്നും അറിഞ്ഞിട്ടില്ല എന്നും യുവേഫ അറിയിച്ചു.
അത്തരമൊരു സന്ദേശം പ്രദർശിപ്പിക്കാനുള്ള പദ്ധതികളെക്കുറിച്ച്” തങ്ങൾക്ക് അറിവുണ്ടായിരുന്നില്ലെന്ന് ഇന്ന് പിഎസ്ജി പറഞ്ഞു.ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബ്രൂണോ റീട്ടെയ്ലോ ബാനർ അനാച്ഛാദനം ചെയ്യുന്നത് “സ്വീകാര്യമല്ല” എന്നും , പിഎസ്ജിക്ക് ഫ്രാന്‍സില്‍ നിന്നും ആന്തരികം ആയി നടപടി നേരിടേണ്ടി വരും എന്നും പറഞ്ഞു.ഫ്രഞ്ച് ഫെഡറേഷൻ (എഫ്എഫ്എഫ്) പ്രസിഡൻ്റ് ഫിലിപ്പ് ഡയല്ലോയെ വെള്ളിയാഴ്ച ആഭ്യന്തര മന്ത്രാലയത്തിൽ ഇതിനെ കുറിച്ച് അറിയാന്‍ വിളിപ്പിച്ചിട്ടുണ്ട് എന്നും റോയിട്ടേഴ്സ് പറഞ്ഞു.കഴിഞ്ഞ വർഷം, ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ ആരാധകർ പലസ്തീൻ പതാകകൾ വീശിയതിന് സെൽറ്റിക്കിന് €17,500 പിഴ ചുമത്തിയിരുന്നു.