മുഖത്ത് ചവിട്ടേറ്റിട്ടും അടുത്ത മല്‍സരത്തിന് വേണ്ടിയുള്ള കാത്തിരിപ്പില്‍ ആണ് കുബാര്‍സി
ഇന്നലെ ബാഴ്സലോണ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരെ 5-2 നു ജയം നേടി എങ്കിലും അവരുടെ സ്റ്റാര്‍ പ്രതിരോധ താരം ആയ കുബാര്‍സിക്ക് മുഖത്ത് പറ്റിയ പരിക്ക് വലിയ ആശങ്കയാണ് ബാഴ്സലോണക്ക്.ഇന്നലെ നടന്ന മല്‍സരത്തില്‍ 67 ആം മിനുട്ടില്‍ ആണ് സ്പാജിക്കിന്റെ ചവിട്ട് കുബാര്‍സി മുഖം കൊണ്ട് ഏറ്റുവാങ്ങിയത്.പരിക്ക് ഏറ്റിട്ടും താരം സോഷ്യല്‍ മീഡിയയില്‍ പോസ് ചെയ്ത ഫോട്ടോയില്‍ ചിരിച്ചു കൊണ്ട് നില്‍ക്കുന്നത് ആണ് കണ്ടത്.
എന്നാല്‍ അദ്ദേഹത്തിന്റെ മുഖം മുഴുവന്‍ ചോര വാര്‍ന്ന് ഒഴുകി കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് പകരം സെര്‍ജി ഡൊമിങ്ങുവെസ് ആണ് ഇന്നലെ പിച്ചിലേക്ക് ഇറങ്ങിയത്.ഈ ആഴ്ച്ച റയല്‍ സോസിദാദിനെതിരെ നടക്കുന്ന മല്‍സരത്തില്‍ കുബാര്‍സിയെ കളിപ്പിക്കാന്‍ ഫ്ലിക്ക് തീരുമാനിക്കുമോ എന്നത് ഉറപ്പില്ല.സോസിദാദ് ഹോം ഗ്രൌണ്ട് ആയ അനീറ്റയില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.അവിടെ പൊതുവേ ബാഴ്സയെ ഏറ്റവും കൂടുതല്‍ പരീക്ഷിക്കാന്‍ ഉള്ള കെല്‍പ്പ് അവര്‍ക്കുണ്ട്.കാര്‍ലസ് പുയോളിനെ ഗുരുവായി കാണുന്ന കുബാര്‍സി ഇതയും റിസ്ക്ക് എടുത്ത് പന്ത് നിലനിര്‍ത്തിയതില്‍ ആശ്ചര്യപ്പെടാനില്ല.