സ്പെയിൻ വെള്ളപ്പൊക്കം ; ലാലിഗയോട് ഫൂട്ബോള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട് അന്‍സലോട്ടി
വലൻസിയയിലെ വെള്ളപ്പൊക്കത്തിൽ സ്പെയിനിലെ എല്ലാ ഫുട്ബോളുകളും നിർത്തിവയ്ക്കേണ്ടതായിരുന്നുവെന്ന് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി പറഞ്ഞു.വലൻസിയയിൽ മാഡ്രിഡിൻ്റെ ലാലിഗ മത്സരം,വിയ്യാറയലിൻ്റെ റയോ വല്ലെക്കാനോയുമായുള്ള മത്സരത്തിനൊപ്പം മാറ്റിവച്ചു, എന്നാൽ സ്പെയിനിലെ ശേഷിക്കുന്ന എട്ട് ടോപ്പ്-ഫ്ലൈറ്റ് മത്സരങ്ങൾ ഈ കഴിഞ്ഞ ആഴ്ച്ച നടന്നു.സമീപകാല സ്പാനിഷ് ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രകൃതിദുരന്തങ്ങളിൽ ഒന്നായ ഡാന സ്പെയിനില്‍ നാശം വിതക്കുമ്പോള്‍ ലാലിഗ അതിനു വേണ്ട പരിഗണന നല്‍കാത്തത് സ്പെയിനില്‍ ഉടനീളം വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണം ആയി.
“ഈ രാജ്യത്തിനെ തന്നെ കെടുതിയില്‍ ആഴ്ത്തിയ ഒരു ചുഴലിയാണ് ഇപ്പോള്‍ ഉള്ളത്.അങ്ങനെ ഇരിക്കെ ഒരിയ്ക്കലും ഫൂട്ബോളിനെ കുറിച്ച് ചിന്തിക്കാന്‍ ഇവിടിത്തെ ആളുകള്‍ക്ക് കഴിയില്ല.അതിനാല്‍ ഇത് താല്‍ക്കാലികം ആയി നിര്‍ത്തിയേ തീരൂ.വലൻസിയയോടും എല്ലാ ബാധിത പട്ടണങ്ങളോടും വളരെ അടുത്താണ് മാഡ്രിഡും.ഈ കെടുതികള്‍ക്കിടയില്‍ ഫൂട്ബോളിനെ കുറിച്ച് സംസാരിച്ച് ആളുകളുടെ ദുരിതത്തെ കളിയാക്കരുത്.”അൻസലോട്ടി തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.അത്ലറ്റിക്കോ മാഡ്രിഡ് മാനേജര്‍ ഡിയഗോ സിമിയോനിയും കളി നടത്താന്‍ ഉദ്ദേശിച്ച ലാലിഗ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു.