” ലിസാന്ദ്രോ മാര്‍ട്ടിനേസിന് ചുവപ്പ് കാര്‍ഡ് നല്‍കണം ആയിരുന്നു “
ഓൾഡ് ട്രാഫോർഡിൽ ഞായറാഴ്ച നടന്ന 1-1 പ്രീമിയർ ലീഗ് മല്‍സരത്തില്‍ കോൾ പാമറിനെ ഫൌള് ചെയ്ത ഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ലിസാൻഡ്രോ മാർട്ടിനെസിനെ പുറത്താക്കേണ്ടതായിരുന്നുവെന്ന് ചെൽസി ഹെഡ് കോച്ച് എൻസോ മരെസ്ക പറഞ്ഞു.അർജൻ്റീന താരം മാർട്ടിനെസിനെ റഫറി റോബർട്ട് ജോൺസ് സ്റ്റോപ്പേജ് ടൈമിൻ്റെ മൂന്നാം മിനിറ്റിൽ പാമറെ ഫൗൾ ചെയ്തതിന് ബുക്ക് ചെയ്തു, എന്നാല്‍ അത് വെറും മഞ്ഞ കാര്‍ഡ് ആയിരുന്നു.
സംഗതി റെഡ് കാര്‍ഡിന് ഉള്ളത് ഉണ്ട് എന്നു മുന്‍ യുണൈറ്റഡ് താരവും പ്രമുഖ ഫൂട്ബോള്‍ പണ്ടിറ്റും ആയ റോയ് കീന്‍ പറഞ്ഞു.”അയാള്‍ (മാര്‍ട്ടിനെസ്) പന്തിന് വേണ്ടി അല്ല ചലഞ്ച് ചെയ്തത്, അത് പാമറുടെ കാല് ലക്ഷ്യം വെച്ചു തന്നെ ആയിരുന്നു.ഇത് ശരിക്കും റെഡ് കാര്‍ഡ് തന്നെ ആണ്.എന്നാല്‍ ഇതെല്ലാം റിപ്ലൈ കണ്ടതിന് ശേഷവും എന്തു കൊണ്ട് വാര് ഈ തീരുമാനം എടുത്തു എന്നത് എനിക്ക് അറയില്ല.”മാരെസ്ക മാധ്യമങ്ങളോട് പറഞ്ഞു.