പ്രീമിയര്‍ ലീഗ് ; ബോണ്‍മൌത്തിനെ പരാജയപ്പെടുത്തി ലീഡ് നിലനിര്‍ത്താന്‍ സിറ്റി
ബോൺമൗത്തിനെ നേരിടാൻ വിറ്റാലിറ്റി സ്റ്റേഡിയത്തിലേക്ക് പോകാനുള്ള ഒരുക്കത്തില്‍ ആണ് മാഞ്ചസ്റ്റര്‍ സിറ്റി.പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്താനുള്ള ലക്ഷ്യത്തില്‍ ആണ് അവര്‍.ഒരു പോയിന്റ് ലീഡ് മാത്രമേ ഉള്ളൂ, അതിനാല്‍ ഇനിയുള്ള ഓരോ മല്‍സരവും പെപ്പിനും പിള്ളേര്‍ക്കും ഫൈനല്‍ മല്‍സരങ്ങള്‍ പോലെ ആണ്.ഇന്ത്യന്‍ സമയം എട്ടര മണിക്ക് ആണ് മല്‍സരത്തിന്റെ കിക്കോഫ്.
നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റി ചെകുത്താനും കടലിനും ഇടയില്‍ പെട്ട അവസ്ഥയില്‍ ആണ്.പ്രീമിയര്‍ ലീഗില്‍ തോല്‍വി അറിയാതെ കുതിക്കുകയായിരുന്ന സിറ്റി ബുധനാഴ്ച രാത്രി ഈഎഫ്എല്‍ കപ്പ് റൌണ്ട് ഓഫ് 16 ല്‍ ടോട്ടൻഹാം ഹോട്സ്പറിനെതിരെ 2-1 നു പരാജയപ്പെട്ടിരുന്നു.മാൻ സിറ്റി അവരുടെ കാമ്പെയ്നിലെ ആദ്യ പരാജയത്തിന് അപലപിക്കപ്പെട്ടു.എന്നാല്‍ ഫൂട്ബോള്‍ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു സിറ്റി താരം ആയ റോഡ്രി ബലോണ്‍ ഡോര്‍ നേടുകയും ചെയ്തു എന്നത് തീര്‍ത്തൂം അവരുടെ വലിയ ഒരു നാഴിക കല്ല് ആണ്.അത് തീര്‍ച്ചയായും ആഘോഷിക്കപ്പെടുകയും ചെയ്യും.തല്ക്കാലം ടോട്ടന്‍ഹാമിനോട് ഏറ്റ തോല്‍വി മറക്കുക എന്നത് ആണ് സിറ്റിയുടെ ആദ്യ കടമ്പ.അവസാന തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത ഒരു ഗോളിന് സിറ്റി ജയം നേടി.