പ്രീമിയര്‍ ലീഗ് ; ആഴ്സണല്‍ – ന്യൂ കാസില്‍ പോരാട്ടം ഇന്ന്
പ്രീമിയര്‍ ലീഗില്‍ ഇന്ന് ആഴ്സണല്‍ ന്യൂ കാസില്‍ യുണൈറ്റഡിനെ നേരിടും.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് സെൻ്റ് ജെയിംസ് പാർക്കിൽ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്. നിലവില്‍ ആഴ്സണല്‍ ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്, ന്യൂ കാസില്‍ ആണ് എങ്കില്‍ പന്ത്രണ്ടാം സ്ഥാനത്തും.കഴിഞ്ഞ സീസണില്‍ കാണിച്ച മാജിക്ക് ഇത്തവണ കാണിക്കാന്‍ മാനേജര്‍ എഡി ഹോവിന് കഴിഞ്ഞില്ല.
ഇത്തവണ പ്രീമിയര്‍ ലീഗില്‍ ആഴ്സണല്‍ മികച്ച തുടക്കം കുറിച്ചു എങ്കിലും നിലവില്‍ കഴിഞ്ഞ രണ്ടു മല്‍സരത്തിലും ജയം നേടാന്‍ ഗണേര്‍സിന് കഴിഞ്ഞിട്ടില്ല.ബോണ്‍മൌത്തിനെതിരെ നേടിയ പരാജയവും ലിവര്‍പൂളിനെതിരെ നേടിയ സമനിലയും ആഴ്സണല്‍ കാമ്പില്‍ ക്ഷീണം വരുത്തുന്നുണ്ട്.ഈഎഫ്എല്‍ കപ്പില്‍ പ്രെസ്റ്റൺ നോർത്ത് എൻഡിനെതിരെ 3-0ന് വിജയിച്ചു കൊണ്ട് ആഴ്സണല്‍ പതിയെ ഫോമിലേക്ക് ഉയര്‍ന്നിട്ടുണ്ട്.അത് പോലെ തന്നെ പ്രീമിയര്‍ ലീഗില്‍ ഫോം കണ്ടെത്താന്‍ പാടുപ്പെടുന്ന ന്യൂ കാസില്‍ ഈഎഫ്എല്‍ കപ്പില്‍ ഫോമില്‍ ഉള്ള ചെല്‍സിയെ ആണ് പരാജയപ്പെടുത്തിയത്.