എത്രയും പെട്ടെന്നു റയലിനെ ഒരു അറ്റാക്കിങ് സൂപ്പര്‍ പവറാക്കി മാറ്റണം ; അന്‍സലോട്ടിക്ക് പേരെസിന്‍റെ താക്കീത്
ബാഴ്സലോണക്കെതിരെ റയല്‍ മാഡ്രിഡ് പരാജയപ്പെട്ടതിനെ തുടര്‍ന്നു പ്രസിഡന്‍റ് ഫ്ലോറെന്‍റിനോ പേരെസ് മാനേജര്‍ അന്‍സലോട്ടിക്ക് മേല്‍ ഏറെ സമ്മര്‍ദം ചെലുത്തുന്നു. അറ്റാക്കിങ് ഫൂട്ബോള്‍ റയല്‍ കളിക്കുന്നില്ല എന്നത് ആണ് പേരെസിന്റെ പ്രധാന പ്രശ്നം.അത് കൂടാതെ പിച്ചിലെ താരങ്ങളുടെ പെരുമാറ്റവും അദ്ദേഹത്തിനെ ഏറെ അലോസരപ്പെടുത്തുന്നു.ലില്ലെക്കെതിരെ പരാജയപ്പട്ടത്തിനെ തുടര്‍ന്നു താരങ്ങള്‍ പിച്ചില്‍ കാഴ്ചവെച്ച പെരുമാറ്റം പേരെസ് എടുത്തു കാണിച്ചു.
ഇനി അടുത്ത പ്രശ്നം കൈലിയൻ എംബാപ്പെ, ജൂഡ് ബെല്ലിംഗ്ഹാം, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ ഗോസ് എന്നിവരെ അന്‍സലോട്ടി ഒപ്പം കളിപ്പിക്കുന്നില്ല എന്നതാണ്.പേരെസിന്റെ അഭിപ്രായത്തില്‍ ഈ നാല് പേരെയും പിച്ചില്‍ ഒരേ സമയം കളിപ്പിക്കാന്‍ കഴിയും.അങ്ങനെ ചെയ്തു ടീമിനെ കൊണ്ട് ഒരു അറ്റാക്കിങ് ബ്രാന്‍ഡ് ഉണ്ടാക്കി എടുക്കാന്‍ അന്‍സലോട്ടിക്ക് പേരെസ് നിര്‍ദേശം നല്കിയിട്ടുണ്ട്.എന്നാല്‍ അതിനു ഇറ്റാലിയന്‍ മാനേജര്‍ പറഞ്ഞ മറുപടി പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള മികച്ച ഫോർമുല ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അതിനു കുറച്ചു സമയം വേണം എന്നും ആയിരുന്നുവത്രേ.ഇതിനെ കുറിച്ച് റിപ്പോര്‍ട്ട് നല്കിയത് റെലെവോയിലെ ആൽഫ്രെഡോ മാറ്റില്ലയാണ്.