ബാഴ്സയുടെ പുതിയ ഏകാധിപതി !!!!!!!!!
റയല്‍ മാഡ്രിഡിനെതിരെ ഓഫ് സൈഡ് ലൈനില്‍ തന്ത്രം ഒരുക്കിയ ബാഴ്സലോണയുടെ ധൈര്യത്തെ ലോകം മുഴുവന്‍ അഭിനന്ദിക്കുകയാണ്.പൌ കുബാര്‍സി,ഇനിഗോ, ബാല്‍ഡേ, കൂണ്ടേ എന്നിവര്‍ നയിക്കുന്ന പ്രതിരോധ നിര 13 തവണ റയല്‍ മാഡ്രിഡ് മുന്നേറ്റ നിരയെ ഓഫ് സൈഡ് ട്രാപ്പില്‍ പെടുത്തി.ഇത് പേപ്പറില്‍ പറയാന്‍ വളരെ എളുപ്പം ആണ് എങ്കിലും ഇത് നടത്തി എടുക്കാന്‍ ഫ്ലിക്ക് ഏറെ പാടുപ്പെട്ടിട്ടുണ്ട്.
ബാഴ്സലോണ ക്ലബിന്റെ മുഖ പത്രമായ മുണ്ടോ ഡിപ്പോര്‍ട്ടിവോ നല്കിയ റിപ്പോര്‍ട്ട് അനുസരിച്ച് എല്‍ ക്ലാസിക്കോയുടെ ആദ്യ പകുതിയില്‍ റയല്‍ താരങ്ങള്‍ ബാഴ്സയുടെ ഗോള്‍ മുഖത്തെ വിറപ്പിച്ചപ്പോള്‍ പ്രധാന ഡിഫണ്ടര്‍മാരെല്ലാം വളരെ അധികം പേടിച്ചുവത്രേ.ആദ്യ പകുതിയില്‍ പല താരങ്ങളും വിനീഷ്യസിനെയും എംബാപ്പെയെയും ഭയന്ന് പുറകിലേക്ക് ഇറങ്ങി കളിച്ചു.എന്നാല്‍ ബ്രേക്കില്‍ പുറകിലോട്ട് ആര് ഇറങ്ങി കളിച്ചാലും അവരെ ടീമില്‍ നിന്നു സബ് ചെയ്യും എന്ന് ഫ്ലിക്ക് വിരട്ടിയത്രേ.ആ വിരട്ട് ശരിക്കും ഏല്‍ക്കുകയും ചെയ്തു.രണ്ടാം പകുതിയില്‍ കൂടുതല്‍ കയറി കളിച്ച ബാഴ്സ നാലു ഗോളുകള്‍ നേടുകയും ചെയ്തു.ഇതില്‍ ഫെര്‍മിനെ മാറ്റി ഡി യോങ്ങിനെ കൊണ്ട് വന്നതും വളരെ നല്ല ഒരു തീരുമാനം ആയിരുന്നു.