എല്‍ ക്ലാസിക്കോ ; റോഡ്രിഗോ പുറത്ത്, കോർട്ടോസ് സംശയത്തിൽ !!!!!!!!
ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരായ ടീമിൻ്റെ വിജയത്തിനിടെ പരിക്കേറ്റ റയൽ മാഡ്രിഡ് ഫോർവേഡ് റോഡ്രിഗോ എല്‍ ക്ലാസിക്കോയില്‍ കളിയ്ക്കാന്‍ സാധ്യത തീരെ ഇല്ല.അദ്ദേഹം കളിയ്ക്കാന്‍ 100 ശതമാനവും സാധ്യത ഇല്ല എന്നാണ് ഇപ്പോള്‍ മാഡ്രിഡ് മാധ്യമങ്ങള്‍ പറഞ്ഞിരിക്കുന്നത്.എന്നാല്‍ അവര്‍ക്ക് ഏറ്റ വലിയ പ്രഹരം ബെല്‍ജിയന്‍ കീപ്പര്‍ കോര്‍ട്ട്വയുടെ പരിക്ക് ആണ്.
കോര്ട്ട്വയും കളിക്കുമോ എന്നത് ഉറപ്പില്ല.എന്നാല്‍ അദ്ദേഹത്തിന് റോഡ്രിഗോയുടെ പരിക്കിന്റെ തീവ്രത ഇല്ല.അഡക്റ്റർ പരിക്ക് ആണ് അദ്ദേഹത്തിന്.അതിനാല്‍ അദ്ദേഹം പരിക്കിനെ മറികടന്നു എത്രയും പെട്ടെന്നു എല്‍ ക്ലാസിക്കോയിലേക്ക് യോഗ്യന്‍ ആവാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണ്.റോഡ്രിഗോ ഇന്ന് മെഡിക്കല്‍ പരിശോധനക്ക് വിധേയന് ആവും. അദ്ദേഹത്തിന്റെ പരിക്കിന്റെ വ്യാപ്തി ഇന്ന് മനസിലാകും.ഈ വരുന്ന ശനിയാഴ്ച്ചയാണ് റയല്‍ മാഡ്രിഡ് തങ്ങളുടെ ഹോം ഗ്രൌണ്ട് ആയ സാന്റിയാഗോ ബെര്‍ണാബ്യുവില്‍ വെച്ച് ബാഴ്സലോണയെ നേരിടാന്‍ പോകുന്നത്.