ചാമ്പ്യന്‍സ് ലീഗ് ; സിറ്റിക്ക് വെല്ലുവിളി ഒരുക്കാന്‍ സ്ലാവിയ പ്രാഗ്
ഇത്തിഹാദ് സ്റ്റേഡിയത്തിൽ സ്പാർട്ട പ്രാഗുമായി മാഞ്ചസ്റ്റർ സിറ്റി ഇന്ന് ഏറ്റുമുട്ടും.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മല്‍സരം.യൂറോപ്യൻ മത്സരങ്ങളിൽ ഇതുവരെ മുഖാമുഖം വന്നിട്ടില്ലാത്ത ഈ രണ്ട് ടീമുകളും തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിൻ്റ് നേടി കഴിഞ്ഞു.സിറ്റി ഇന്‍റര്‍ മിലാനെതിരെ സമനില വഴങ്ങിയിരുന്നു.
ഇന്നതെ മല്‍സരത്തില്‍ ഇരു ടീമുകള്‍ക്കും ജയം വളരെ അനിവാര്യം ആണ്.സിറ്റി ആണെങ്കില്‍ മല്‍സരങ്ങളില്‍ തങ്ങളുടെ അപരാജിത കുതിപ്പ് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.അതേ സമയം ഇന്നതെ അവരുടെ എതിരാളിയായ സ്പാർട്ട പ്രാഗ ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗിൽ മത്സരിക്കുകയാണ്.വലിയ ടീമുകള്‍ പോലും പുതിയ ചാമ്പ്യന്‍സ് ലീഗ് ഫോര്‍മാറ്റില്‍ ഫോം കണ്ടെത്താന്‍ പാടുപ്പെടുമ്പോള്‍ ഇവര്‍ അവരുടെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിൻ്റുകൾ നേടി.കരുത്തര്‍ ആയ റെഡ് സാല്‍സ്ബര്‍ഗിനെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിക്കുകയും അത് കൂടാതെ ജര്‍മന്‍ വമ്പന്‍മാര്‍ ആയ സ്റ്റട്ട്ഗാർട്ടിനെ സമനിലയില്‍ കുരുക്കുകയും ചെയ്തിട്ടുണ്ട്.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ സിറ്റിക്ക് കാര്യങ്ങള്‍ അത്രക്ക് എളുപ്പം ആയിരിക്കില്ല.