EPL 2022 European Football Foot Ball International Football Top News transfer news

നിശാ ക്ലബില്‍ എംബാപ്പെ ; താരത്തിനു പിന്തുണയുമായി ഫ്രഞ്ച് താരങ്ങള്‍

October 14, 2024

നിശാ ക്ലബില്‍ എംബാപ്പെ ; താരത്തിനു പിന്തുണയുമായി ഫ്രഞ്ച് താരങ്ങള്‍

ഇസ്രയേലിനെതിരായ ഫ്രാൻസിൻ്റെ യുവേഫ നേഷൻസ് ലീഗ് മല്‍സരദിനം സ്വീഡിഷ് നിശാക്ലബ്ബിൽ ഫ്രാൻസ് ക്യാപ്റ്റൻ കൈലിയൻ എംബാപ്പെയെ കണ്ടെന്ന റിപ്പോർട്ടുകൾ ഫ്രാന്‍സില്‍ വലിയ പ്രതിഷേധ അലക്ക് ആണ് തിരി കൊടുത്തത്.എന്നാല്‍ ഫ്രാന്‍സ് കാപ്റ്റന് വേണ്ടി സഹ താരങ്ങള്‍ പിന്തുണയ്ക്ക് എത്തിയിരിക്കുകയാണ്.മല്‍സരത്തില്‍ അദ്ദേഹം കളിക്കില്ല എന്നു അറിഞ്ഞപ്പോള്‍ ഫ്രാന്‍സ് മാധ്യമങ്ങളും ആരാധകരും വലിയ പ്രശ്നം ഉണ്ടാക്കിയതാണ്.ഫ്രാന്‍സിനെ ഒഴിവാക്കിയ അദ്ദേഹം ലില്ലെയ്‌ക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരവും വിയാറിയലിനെതിരായ ലാലിഗ മത്സരവും കളിച്ചിരുന്നു.അത് രംഗം കൂടുതല്‍ വഷളാക്കി.

 

“ആളുകൾക്ക് അവരുടെ ഒഴിവുസമയങ്ങളിൽ അവർക്കാവശ്യമുള്ളത് ചെയ്യാൻ ഉള്ള അവകാശം ഇല്ലേ.ഇത് തികച്ചും വിചിത്രമാണ്.അയാള്‍ വളരെ നല്ല ഒരു പ്രൊഫെഷണല്‍ താരം ആണ്.അദ്ദേഹത്തിന് രാജ്യത്തിന് വേണ്ടുന്ന എല്ലാം നല്‍കിയിട്ടും ഇനിയും നല്കാന്‍ പോന്ന താരം.അദ്ദേഹത്തിനെ വിമര്‍ശിക്കുന്നതില്‍ ഒരു അര്‍ഥവും ഇല്ല.ഇത് തികച്ചും അനീതിയാണ്.ചില സമയങ്ങളില്‍ മീഡിയ അതിര് വിടുന്നു.”ഫോഫാന മാധ്യമങ്ങളോട് പറഞ്ഞു.ലാസിയോ മിഡ്ഫീൽഡർ മാറ്റിയോ ഗ്വെൻഡൂസിയും കിലിയന് വേണ്ടി പിന്തുണയുമായി വന്നു.

Leave a comment