” യമാല്‍ പരുക്കന്‍ ഫൂട്ബോള്‍ നേരിടാന്‍ പഠിക്കണം ” – സ്പാനിഷ് ബോസ്
ഡെൻമാർക്കിനെതിരെ ശനിയാഴ്ച നടന്ന യുവേഫ നേഷൻസ് ലീഗിൽ ബാഴ്‌സലോണ വിംഗർ 1-0 ന് വിജയിച്ചതിന് ശേഷം ലാമിൻ യമാലിന് പിച്ചിൽ പരുക്കൻ പെരുമാറ്റം ഇനിയും ഏറെ ലഭിക്കും എന്നും അതിനാല്‍ അത് ഏറ്റുവാങ്ങാന്‍ യുവ താരം ശീലിക്കണമെന്നും സ്പെയിൻ കോച്ച് ലൂയിസ് ഡി ലാ ഫ്യൂണ്ടെ മുന്നറിയിപ്പ് നൽകി.17 കാരനായ യമാല്‍ ഡാനിഷ് താരങ്ങളില്‍ നിന്നു വളരെ പരുക്കൻ ടാക്കിളുകള്‍ നേരിട്ടിരുന്നു.അതിനു ശേഷം അദ്ദേഹം ടീം ബസിലേക്ക് മുടന്തി പോകുന്നത് മീഡിയയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു.
സ്പാനിഷ് മാനേജര്‍ ആയ ലൂയിസ് ഡി ലാ ഫ്യൂണ്ടെക്ക് ഇതിന് മുന്നേ തന്നെ യമാലിന് വേണ്ടുന്ന രീതിയില്‍ വിശ്രമം നല്കാത്തതിന് വലിയ വിമര്‍ശനം ലഭിക്കുന്നുണ്ട്.”എനിക്കു യമാലിനെ രക്ഷിക്കണം എന്നുണ്ട്.എന്നാല്‍ ഈ കളിയുടെ രീതി അതായി പോയി.യമാലിനെ പോലൊരു വളരെ പ്രഗല്‍ഭന്‍ ആയ താരത്തിനെ ഇങ്ങനെ റഫ് ടാക്കിളുകള്‍ നേരിടാന്‍ റഫറിമാര്‍ അനുവദിചൂടാ.എന്നാല്‍ എനിക്കു യമാലിനോട് പറയാന്‍ ഉള്ളത്.നിങ്ങള്‍ മനസ്സ് ഉരുക്ക് ആക്കുക.എന്നിട്ട് ഇതിനെ എല്ലാം നേരിടാന്‍ ഉള്ള ചങ്കൂറ്റം ഉണ്ടാക്കി എടുക്കുക.”ഡെൻമാർക്കിനെതിരെ നടന്ന മല്‍സരത്തിന് ശേഷം അദ്ദേഹം പറഞ്ഞത് ആണ് ഇത്.