EPL 2022 European Football Foot Ball International Football Top News transfer news

യുണൈറ്റഡ് മാനേജര്‍ ആയി സൌത്ത്ഗെയ്റ്റ് വരില്ല !!!!!!!

October 11, 2024

യുണൈറ്റഡ് മാനേജര്‍ ആയി സൌത്ത്ഗെയ്റ്റ് വരില്ല !!!!!!!

എറിക് ടെൻ ഹാഗിനെ പുറത്താക്കാൻ തീരുമാനിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജര്‍ ആയി ഗരത്ത് സൌത്ത് ഗെയിറ്റ് വരും എന്ന കിംവദന്തി ഇതോടെ അവസാനിക്കും.കുറഞ്ഞത് ഒരു വർഷമെങ്കിലും എടുക്കാതെ മാനേജര്‍ ആയി എവിടേയും പ്രവര്‍ത്തിക്കാന്‍ പോകില്ല എന്ന് മുൻ ഇംഗ്ലണ്ട് മാനേജർ അറിയിച്ചു.ത്രീ ലയൺസിനെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിലേക്ക് നയിച്ചതിന് ശേഷം സൗത്ത്ഗേറ്റ് ഇംഗ്ലണ്ട് ബോസ് സ്ഥാനം രാജിവച്ചിരുന്നു.

 

ഇപ്പോള്‍ അദ്ദേഹം യുവേഫയിൽ സാങ്കേതിക നിരീക്ഷകനായി പ്രവർത്തിക്കുന്നു.സർ ഡേവ് ബ്രെയിൽസ്‌ഫോർഡും സ്‌പോർട്‌സ് ഡയറക്ടർ ഡാൻ ആഷ്‌വർത്തും ഉൾപ്പെടെ നിരവധി യുണൈറ്റഡ് എക്‌സിക്യൂട്ടീവുകളുമായി സൗത്ത്ഗേറ്റിന് അടുത്ത ബന്ധമുണ്ട് ഇവര്‍ക്കെല്ലാം മാനേജര്‍ ആയി സൌത്ത് ഗെയിറ്റ് വരുന്നത് വളരെ ഇഷ്ടം ആണ് താനും.”നല്ല തീരുമാനങ്ങൾ എടുക്കാൻ എനിക്ക് സമയം നൽകണം. നിങ്ങൾ ഒരു വലിയ റോളിൽ നിന്ന് പുറത്തുവരുമ്പോൾ നിങ്ങളുടെ ശരീരത്തിന് സമയം നൽകേണ്ടതുണ്ട്, നിങ്ങളുടെ മനസ്സിന് സമയം നൽകേണ്ടതുണ്ട്. ഒരുപാട് അവസരങ്ങൾ എനിക്കു മുന്നില്‍ ഉണ്ട് എന്നത് അല്പം സന്തോഷം നല്കുന്നു.” സൌത്ത് ഗെയിറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment