റെഡ് കാര്‍ഡ് വിനയായി ; വിലപ്പെട്ട മൂന്നു പോയിന്‍റ് കളഞ്ഞ് കുളിച്ച് ഇറ്റലി
നേഷന്‍സ് ലീഗില്‍ ആദ്യ രണ്ടു തുടര്‍ച്ചയായ ജയങ്ങള്‍ക്ക് ശേഷം ഇറ്റലിക്ക് സമനില കുരുക്ക്.ഇന്നലെ നടന്ന മല്‍സരത്തില്‍ ബെല്‍ജിയം രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം ആണ് അസൂറി പടയെ സമനിലയില്‍ തളച്ചത്.ഒരു പോയിന്‍റ് മാത്രമേ നേടി എങ്കിലും അവര്‍ തന്നെ ആണ് നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്.
1 ആം മിനുട്ടില്‍ തന്നെ ഇറ്റലി ലീഡ് നേടി.വിങ്ങർ ഫെഡറിക്കോ ഡി മാർക്കോ ബോക്സിലേക്ക് ഒരു ലോ ക്രോസ് പായിച്ചപ്പോൾ ആൻഡ്രിയ കാംബിയാസോയുടെ ആദ്യ ഷോട്ട് ബെൽജിയം കീപ്പർ കോയിൻ കാസ്റ്റീൽസ് രക്ഷപ്പെടുത്തി ,എന്നാല്‍ അത് റീ ബൌണ്ടില്‍ ഒന്നും കൂടി വലയിലേക്ക് എത്തിച്ച് കൊണ്ട് ആൻഡ്രിയ കാംബിയാസോ സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.അതിനു ശേഷം 24 ആം മിനുട്ടില്‍ സ്‌ട്രൈക്കർ മാറ്റിയോ റെറ്റെഗുയി ഇറ്റലിയുടെ ലീഡ് ഇരട്ടിപ്പിച്ചു.എല്ലാം വളരെ നല്ല രീതിയില്‍ പോയി കൊണ്ടിരിക്കുന്ന സമയത്ത് ആണ് ഇറ്റാലിയന്‍ പെല്ലെഗ്രിനി വാറിന്‍റെ ഇടപെടല്‍ മൂലം റെഡ് കാര്‍ഡ് ലഭിച്ച് പുറത്തായത്.അതോടെ കളി കാര്യം ആയി.വെറും രണ്ടു മിനുട്ടില്‍ തന്നെ ബ്രേക്ക് നേടിയ ബെല്‍ജിയം മാക്സിം ഡി ക്യൂപ്പർ, ലിയാൻഡ്രോ ട്രോസാർഡ് എന്നിവരിലൂടെ സ്കോര്‍ സമനിലയില്‍ ആക്കി.