ഇസ്രായലിനെതിരെ അധികം വിയര്‍ക്കാതെ ജയം നേടി ഫ്രഞ്ച് പട
ഫ്രാന്‍സ് നേഷൻസ് ലീഗിൽ ഇസ്രായേലിനെതിരെ 4-1 ന് വിജയിച്ചു.ജയത്തോടെ ഫ്രഞ്ച് പട ഗ്രൂപ്പ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഇറ്റലിയുമായുള്ള ദൂരം കുറച്ചു.നിലവില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നും 7 പോയിന്‍റുള്ള അസൂറി പട തന്നെ ആണ് ഗ്രൂപ്പ് 2 ല്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്.ഇന്നലത്തെ വിജയത്തോടെ ആറ് പോയിന്റോടെ ഫ്രാന്‍സ് രണ്ടാം സ്ഥാനത്ത് തുടരുന്നു.മൂന്നില്‍ മൂന്നു മല്‍സരങ്ങളും പരാജയപ്പെട്ട ഇസ്രായേല്‍ ആണ് ഗ്രൂപ്പിലെ അവസാന സ്ഥാനക്കാര്‍.
ഫോർവേഡ് അൻ്റോയിൻ ഗ്രീസ്മാൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ ഫ്രാൻസ് മത്സരമായിരുന്നു ഇത്.മൈക്കൽ ഒലിസ് ആണ് അത്ലറ്റിക്കോ താരത്തിനു പകരം കളിയ്ക്കാന്‍ ഇറങ്ങിയത്.എന്നാൽ 22-കാരൻ, ചില നല്ല നീക്കങ്ങളും വ്യക്തമായ സാങ്കേതിക ഗുണങ്ങളും ഉണ്ടായിരുന്നിട്ടും, തൻ്റെ പരിചയക്കുറവ് കാണിച്ചു.ഫ്രാന്‍സിന് വേണ്ടി കമവിങ്കയാണ് ആദ്യ ഗോള്‍ നേടിയത്.എന്നാല്‍ ആ ലീഡ് കാന്‍സല്‍ ചെയ്തു കൊണ്ട് ഇസ്രായേല്‍ ഒമ്രി ഗാൻഡൽമാൻ അല്പ സമയം ഫ്രാന്‍സിനെ ഒന്നു ഞെട്ടിച്ചു എങ്കിലും 4 മിനുറ്റിന് ശേഷം ഫ്രഞ്ച് പട ലീഡ് തിരിച്ചുപിടിച്ചു.ക്രിസ്റ്റഫർ എൻകുങ്കു, മാറ്റെയോ ഗ്വെൻഡൂസി , ബ്രാഡ്‌ലി ബാർകോള എന്നിവര്‍ ആണ് ശേഷിക്കുന്ന ഫ്രഞ്ച് ഗോളുകള്‍ നേടിയത്.അടുത്ത മല്‍സരത്തില്‍ ബെല്‍ജിയം ആണ് ഫ്രാന്‍സിന്റെ എതിരാളി.