ഇന്‍റര്‍നാഷനല്‍ ബ്രേക്ക് ; മുസിയാല , കെയ് ഹാവെർട്‌സ് എന്നിവര്‍ ജര്‍മന്‍ ടീമിലേക്ക് പോവുകയില്ല
ജർമ്മനി ഫോർവേഡ് കെയ് ഹാവെർട്‌സിന് ബോസ്‌നിയയ്ക്കും നെതർലൻഡ്‌സിനും എതിരായ നേഷൻസ് ലീഗ് മത്സരങ്ങൾ കളിയ്ക്കാന്‍ ആകില്ല.കാൽമുട്ടിന് പ്രശ്‌നത്തെത്തുടർന്ന് അദ്ദേഹത്തിനെ ടീമില്‍ നിന്നും ജര്‍മനി ഒഴിവാക്കി.പ്രീമിയർ ലീഗിൽ സതാംപ്ടണിനെതിരെ ശനിയാഴ്ച നടന്ന മല്‍സരത്തില്‍ ഹാവേർട്സ് തൻ്റെ ക്ലബ്ബായ ആഴ്സണലിനായി മുഴുവൻ 90 മിനിറ്റും കളിച്ചു.
നാഷണൽ ടീം കോച്ച് ജൂലിയൻ നാഗെൽസ്മാൻ ജോനാഥൻ ബർകാർഡിനെ ഹാവെർട്സിൻ്റെ സ്ഥാനത്ത് കളിപ്പിക്കും.24-കാരനായ ജോനാഥൻ മെയിൻസിനായി ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട്.ഈ സീസണില്‍ താരം മികച്ച ഫോമില്‍ ആണ്.കഴിഞ്ഞ സീസണില്‍ അദ്ദേഹം പരിക്ക് മൂലം ഏറെ മല്‍സരങ്ങളില്‍ നിന്നും വിട്ടു നിന്നിരുന്നു.ജർമ്മനി ഈ വെള്ളിയാഴ്ച ബോസ്നിയയെ നേരിടുകയും ഒക്ടോബർ 14-ന് നെതർലാൻഡ്സിനെ നേരിടുകയും ചെയ്യുന്നു.ഇടുപ്പിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ജമാൽ മുസിയാലയും ഇത്തവണ ജര്‍മന്‍ ടീമില്‍ ഉണ്ടാകില്ല.