മാർസെലോ ബിയൽസയെ കുറിച്ച് ലൂയിസ് സുവാരസ് പറഞ്ഞത് ശരിയെന്ന് വാദിച്ച് ഫെഡറിക്കോ വാൽവെർഡെ
ഉറുഗ്വേ ദേശീയ ടീം ഹെഡ് കോച്ച് മാർസെലോ ബിയൽസയെ കുറിച്ച് ലൂയിസ് സുവാരസ് നടത്തിയ ആരോപണങ്ങള്‍ എല്ലാം ശരിയാണ് എന്നു റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ഫെഡറിക്കോ വാൽവെർഡെ സമ്മതിച്ചു, എന്നാൽ പ്രശ്നങ്ങൾ ആന്തരികമായി മാത്രമേ ചർച്ച ചെയ്യാവൂ എന്നും ക്യാപ്റ്റന്‍ ആയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ മാധ്യമങ്ങളോട് സംസാരിച്ച വാല്‍വറഡേയ് പറഞ്ഞത് ഇതാണ്.”ലൂയി പറഞ്ഞ പോലെ പ്രശ്നങ്ങള്‍ ഉണ്ട്.അത് ശരിയാണ്.എന്നാല്‍ ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ ചര്‍ച്ച നടക്കേണ്ടത് ആന്തരികം ആയാണ്.അതാണ് പ്രൊഫഷണല്‍ രീതി.”ഉറുഗ്വേ ദേശീയ ഗോൾകീപ്പറുമായ സെർജിയോ റോഷെയും പിന്നീട് വാൽവെർഡെയുടെ വാക്കിനെ പിന്തുണച്ചു.ചില അനിഷ്ട്ട സംഭവങ്ങള്‍ ഉണ്ടായി എന്നത് സത്യം ആണ് എന്നു പറഞ്ഞ റോഷെ ടീമിന്റെ നന്മയ്ക്ക് വേണ്ടി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നല്ലത് അടച്ച വാതിലിന് പുറകില്‍ ആണ് എന്നും , അതിനാണ് താന്‍ മുന്‍ഗണന നല്‍കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.