” നിങ്ങള്‍ മടിക്കാതെ ഗോളുകള്‍ നേടൂ ” – യുണൈറ്റഡ് താരങ്ങളോട് ടെന്‍ ഹാഗ്
ആസ്റ്റൺ വില്ലയിൽ 0-0 ന് സമനില വഴങ്ങിയതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജര്‍ ടെന്‍ ഹാഗ് യുണൈറ്റഡ് താരങ്ങളോട് കൂടുതല്‍ ഗോള്‍ നേടാന്‍ നിര്‍ദ്ദേശിച്ചു.മല്‍സരശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം ഇത് പറഞ്ഞത്.കഴിഞ്ഞ മൂന്നു മല്‍സരങ്ങളില്‍ ഒരു ഗോള്‍ പോലും ചെകുത്താന്‍മാര്‍ നേടിയിട്ടില്ല.ഈ സീസണിൽ ഇതുവരെ ഏഴ് ലീഗ് മത്സരങ്ങളിൽ നിന്ന് വെറും അഞ്ച് ഗോളുകൾ മാത്രമാണ് യുണൈറ്റഡ് നേടിയത്, 1989-90 ന് ശേഷമുള്ള അവരുടെ ഏറ്റവും മോശം തുടക്കം.
“ഇപ്പോള്‍ ടീമിനെ അലട്ടുന്ന ഒന്നാണ് ഫിനിഷിങ് എന്നു എനിക്കു അറിയാം.എത്രയും പെട്ടെന്ന് തന്നെ അതില്‍ ഒരു തീരുമാനം ഉണ്ടാക്കണം.എന്നാല്‍ പലരും വിട്ടു പോകുന്ന കാര്യം , ഞങ്ങള്‍ നാല് ക്ലീന്‍ ചീട്ടുകള്‍ നേടി എന്നത്.പ്രതിരോധത്തില്‍ യുണൈറ്റഡ് ലോക നിലവാരം നിലനിര്‍ത്തുന്നുണ്ട്.മിഡ്ഫീല്‍ഡ് പല അവസരങ്ങളും സൃഷ്ട്ടിക്കുന്നുണ്ട്.എന്നാല്‍ അത് ഒന്നും വലയിലേക്ക് എത്തുന്നില്ല.ഇതാണ് പ്രശ്നം.റാസ്മസിന്റെ വരവോടെ ആ മേഘലയിലും നമ്മള്‍ വലിയ മുന്നേറ്റം കൈവരിക്കും.”ടെന്‍ ഹാഗ് പറഞ്ഞു.