EPL 2022 European Football Foot Ball International Football Top News transfer news

പ്രീമിയര്‍ ലീഗ് ; ടെന്‍ ഹാഗിന് മുന്നില്‍ വില്ലന്‍ ആയി അവതരിക്കുമോ എമി മാര്‍ട്ടിനെസ് ??????

October 6, 2024

പ്രീമിയര്‍ ലീഗ് ; ടെന്‍ ഹാഗിന് മുന്നില്‍ വില്ലന്‍ ആയി അവതരിക്കുമോ എമി മാര്‍ട്ടിനെസ് ??????

ഡൂ ഓര്‍ ഡൈ – ഇതാണ് ഇപ്പോഴത്തെ മാഞ്ചസ്റ്റര്‍ മാനേജര്‍ ആയ എറിക്ക് ടെന്‍ ഹാഗിന്റെ അവസ്ഥ.ഇന്ന് പ്രീമിയര്‍ ലീഗില്‍ കരുത്തര്‍ ആയ ആസ്റ്റണ്‍ വില്ലയെ നേരിടാന്‍ പോകുമ്പോള്‍ മാഞ്ചസ്റ്ററിന് ജയം അനിവാര്യം ആണ്.നിലവില്‍ കഴിഞ്ഞ നാലു മല്‍സരങ്ങളില്‍ ഒരു ജയം പോലും ചെകുത്താന്‍മാര്‍ക്ക് നേടാന്‍ കഴിഞ്ഞിട്ടില്ല.അത് കൊണ്ട് തന്നെ മാനേജ്മെന്റില്‍ നിന്നും ആരാധകരില്‍ നിന്നും ടെന്‍ ഹാഗിന് വളരെ വലിയ സമ്മര്‍ദം ലഭിക്കുന്നുണ്ട്.

Manchester United's Bruno Fernandes reacts on September 29, 2024

 

ഇന്നതെ യുണൈറ്റഡിന്റെ എതിരാളി കത്തും ഫോമില്‍ നില്‍ക്കുന്ന ആസ്റ്റണ്‍ വില്ലയാണ്. നിലവില്‍ പ്രീമിയര്‍ ലീഗ് പട്ടികയില്‍ അഞ്ചാം സ്ഥാനത് ഉള്ള അവരുടെ ടീം നല്ല സന്തുലിതാവസ്ഥയില്‍ ആണ്.കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ്  മല്‍സരത്തില്‍ മ്യൂണിക്കിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴ്പ്പെടുത്തിയ വില്ല ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. അര്‍ജന്‍ട്ടയിന്‍ ഗോള്‍ കീപ്പര്‍ ഇ‌എം‌ഐ മാര്‍ട്ടിനെസ് ആണ് അവരുടെ പ്രധാന പോരാളി.ഇന്നതെ മല്‍സരത്തിലും യുണൈറ്റഡ് മുന്നേറ്റ നിരക്കാര്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടാന്‍ പോകുന്നതും അദ്ദേഹത്തില്‍ നിന്നു തന്നെ ആയിരിയ്ക്കും.ഇന്ന് ഇന്ത്യന്‍ സമയം ആറര മണിക്ക് ആസ്റ്റണ്‍ വില്ലയുടെ ഹോം ഗ്രൌണ്ട് ആയ വില്ല പാര്‍ക്കില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.

Leave a comment