പ്രീമിയര്‍ ലീഗ് ; നൂറു കൂട്ടം ആശങ്കകള്‍ക്കിടയില്‍ ഫുള്‍ഹാമിനെ നേരിടാന്‍ സിറ്റി
വിജയിക്കാതെ തുടർച്ചയായ രണ്ടു പ്രീമിയർ ലീഗ് മത്സരങ്ങൾ ആണ് സിറ്റിക്ക് നേരിടേണ്ടി വന്നത്.അതിനു ഇന്ന് അന്ത്യം കുറിക്കാന്‍ ഒരുങ്ങുകയുയാണ് അവര്‍.ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഏഴര മണിക്ക് സിറ്റി അവരുടെ ഹോം ഗ്രൌണ്ട് ആയ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ ഫുള്‍ഹാമിനെ നേരിടും.കഴിഞ്ഞ തവണ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത നാലു ഗോളിന് സിറ്റി ജയം നേടിയിരുന്നു.
നിലവില്‍ സിറ്റി ഈ അടുത്ത കാലത്തെ ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നു നേരിടുകയാണ്.അത് വേറെ ഒന്നും അല്ല, അവരുടെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ആയ റോഡ്രിയുടെ അഭാവം തന്നെ. നിലവില്‍ പെപ്പ് ഗാര്‍ഡിയോള വിങ്ങ് ബാക്ക് ആയ റീക്കോ ലൂയിസിനെയും കോവാസിച്ചിനെയും ഉള്‍പ്പെടുത്തി ഡബിള്‍ പിവറ്റില്‍ ആണ് കളിക്കുന്നത്.ഇത് അവരുടെ പീക്ക് ഫോമില്‍ എത്താന്‍ സമ്മതിക്കുന്നില്ല.റോഡ്രിയുടെ അഭാവം മാത്രം അല്ല , കെവിന്‍ ഡി ബ്രൂയിനയുടെ അഭാവവും അത് പോലെ മുന്നേറ്റ നിരയില്‍ ഫോഡന്‍ , ഗ്രീലിഷ് എന്നിവര്‍ക്ക് ഫോമില്‍ എത്താന്‍ കഴിയാത്തതും പെപ്പിനെ ഏറെ അലട്ടുന്നുണ്ട്.ഇത്തവണ ലിവര്‍പൂളില്‍ നിന്നും ആഴ്സണലില്‍ നിന്നും വളരെ നേരത്തെ തന്നെ കോമ്പറ്റിഷന്‍ സിറ്റി നേരിടുന്നുണ്ട്.അതിനാല്‍ ഇനിയുള്ള ഓരോ മല്‍സരവും അവര്‍ക്ക് ഫൈനലിന് തുല്യം ആണ്.