EPL 2022 European Football Foot Ball International Football Top News transfer news

ആസ്റ്റണ്‍ വില്ല ഗോള്‍ഡന്‍ ബോയ് – റയലിന്‍റെ പുതിയ ട്രാന്‍സ്ഫര്‍ ടാര്‍ഗെറ്റ് !!!!!!!!!!!!!!!

October 5, 2024

ആസ്റ്റണ്‍ വില്ല ഗോള്‍ഡന്‍ ബോയ് – റയലിന്‍റെ പുതിയ ട്രാന്‍സ്ഫര്‍ ടാര്‍ഗെറ്റ് !!!!!!!!!!!!!!!

2025 ട്രാൻസ്ഫർ ഓപ്ഷനായി ആസ്റ്റൺ വില്ലയുടെ ഇൻ-ഫോം സ്‌ട്രൈക്കർ ജോൺ ഡുറാനെ റയൽ മാഡ്രിഡ് നിരീക്ഷിക്കുന്നു.ലോസ് ബ്ലാങ്കോസില്‍ ആവശ്യത്തിലധികം ആക്രമക്കാരികള്‍ ഉണ്ട് എങ്കിലും പ്രസിഡന്‍റ് പേരെസിന് ഇനിയും താരങ്ങളെ എത്തിച്ച് ടീമിന്റെ ഗ്ലാമര്‍ വര്‍ദ്ധിപ്പിക്കണം. നാല് പ്രീമിയർ ലീഗ് ഗോളുകളോടെ വില്ലയ്‌ക്കായുള്ള കാമ്പെയ്‌ന്‍  കൊളംബിയന്‍ താരം ഏറെ ആസ്വദിക്കുന്നു.

Jhon Durán - Player profile 24/25 | Transfermarkt

 

താരം ഇപ്പോള്‍ പ്രീമിയര്‍ ക്ലബിന്‍റെ ഇംപാക്ട് സബ് പ്ലേയര്‍ ആണ്.ബുണ്ടസ്‌ലിഗ വമ്പൻമാരായ ബയേൺ മ്യൂണിക്കിനെതിരെ വില്ലയുടെ ആദ്യ ഹോം യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബെഞ്ചില്‍ നിന്നും ഇറങ്ങി വിജയ ഗോള്‍ നേടാന്‍ ഡുറാന് കഴിഞ്ഞു.ആ ഗോൾ മൂലം താരത്തിനു യൂറോപ്പില്‍ നിന്നു പല ക്ലബുകളുടെയും ശ്രദ്ധ ലഭിക്കുവാന്‍ തുടങ്ങി.താരത്തിനെ സൈന്‍ കഴിഞ്ഞ സമ്മറില്‍ വളരെ ചെറിയ ശ്രമം നടത്തി എങ്കിലും ഇപ്പോള്‍ താരം റയലിന്റെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ആദ്യം തന്നെ ഉണ്ട്.അദ്ദേഹത്തിന് വേണ്ടി വില്ല 50 മില്യണ്‍ യൂറോ എങ്കിലും ചോദിക്കും എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.

Leave a comment