പ്രധാന മിഡ്ഫീല്‍ഡര്‍ ഇല്ലാതെ അത്ലറ്റിക്കോ ഒരു മാസം തുടരണം !!!!!
ചാമ്പ്യൻസ് ലീഗിലെ തങ്ങളുടെ രണ്ടാം ലീഗ് ഘട്ട മത്സരത്തിൽ ബെൻഫിക്കക്കെതിരെ എതിരില്ലാത്ത നാല് ഗോളിന് തോല്‍വി നേരിട്ട അത്ലറ്റിക്കോയുടെ കാമ്പ് ആകെ ശോകമൂകം ആണ്.എന്നാല്‍ അവരുടെ നിരാശ ഇരട്ടിപ്പിച്ച് കൊണ്ട് അവരുടെ പ്രധാന മിഡ്ഫീല്‍ഡര്‍ ആയ മാർക്കോസ് ലോറെൻ്റേ ഒരു മാസം കളിച്ചേക്കില്ല.ഈ സീസണിൽ ഇതുവരെ അത്ലെറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിലൊരാളാണ് ലോറൻ്റെ. കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ റൈറ്റ് ബാക്ക്, റൈറ്റ് വിങ് ബാക്ക്, മിഡ്ഫീൽഡർ എന്നീ നിലകളിൽ അദ്ദേഹത്തെ ഉപയോഗിച്ചിരുന്നു, കൂടാതെ അദ്ദേഹത്തിൻ്റെ വൈദഗ്ധ്യത്തെ ഡീഗോ സിമിയോണി വളരെയധികം വിലമതിക്കുന്നു.
സ്പാനിഷ് പത്രമായ റെലെവോ നല്കിയ റിപ്പോര്‍ട്ട് അനുസരിച്ച് താരം ഒരു മാസം വിശ്രമത്തില്‍ ആയിരിയ്ക്കും.ലോറൻ്റെയുടെ അഭാവം അത്ലറ്റിക്കോ മാഡ്രിഡിനും സിമിയോണിക്കും വലിയ തിരിച്ചടിയാണ്.റയൽ സോസിഡാഡ്, ലെഗനെസ്, ലില്ലെ, റിയൽ ബെറ്റിസ്, ലാസ് പാൽമാസ് എന്നിവയ്ക്കെതിരായ മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാകും.എന്നാല്‍ നവംബർ ആറിന് നടക്കുന്ന പാരീസ് സെൻ്റ് ജെർമെയ്നിലേക്കുള്ള യാത്രയ്ക്കായി അദ്ദേഹത്തിന് കൃത്യസമയത്ത് ടീമില്‍ തിരിച്ചെത്താന്‍ കഴിയും.