” ലിവര്‍പൂളിനെ നിഷേധിച്ചതില്‍ തനിക്ക് ഒരു വിഷമവും ഇല്ല “
സമ്മർ ജാലകത്തിൽ ലിവർപൂളിലേക്കുള്ള ട്രാൻസ്ഫർ നിരസിച്ചതിൽ തനിക്ക് ഖേദമില്ലെന്ന് മാർട്ടിൻ സുബിമെൻഡി വെളിപ്പെടുത്തി.അതുപോലെ തന്നെ ഉയർന്നുവരുന്ന മാഞ്ചസ്റ്റർ സിറ്റി ലിങ്കുകൾക്കിടയിൽ ജനുവരിയിൽ റയൽ സോസിഡാഡ് വിടാന്‍ തനിക്ക് ഉദ്ദേശം ഇല്ല എന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ജനുവരിയിൽ ആഴ്സണലും താരത്തിനെ സൈന്‍ ചെയ്യാന്‍ വളരെ അധികം ശ്രമം നടത്തിയിരുന്നു.എന്നാല്‍ അദ്ദേഹം അപ്പോഴും തന്റെ ക്ലബിനെ തള്ളി പറഞ്ഞില്ല.
“ഞാന്‍ ലിവര്‍പൂളിനെ നിഷേധിച്ചത് ഇത്രക്ക് വലിയ വാര്‍ത്ത ആക്കിയത് മാധ്യമങ്ങള്‍ ആണ്. എനിക്ക് ഈ ടീമില്‍ ഇപ്പോഴും വലിയ വിശ്വാസം ഉണ്ട്.ഇപ്പോള്‍ ശരിയാണ് ഞങ്ങള്‍ അത്ര മികച്ച ഫോമില്‍ അല്ല.എന്നാല്‍ അത് മാറ്റി എടുക്കാന്‍ കഴിയും എന്നു ഞാന്‍ കരുത്തുന്നു.ആ ഒരു പ്രതീക്ഷയില്‍ ഉറച്ചതായിരുന്നു എന്റെ തീരുമാനം.ഈ ടീമിലെ സാധ്യതകൾ ഞാൻ കാണുന്നു, ഞങ്ങൾ പരിശീലിക്കുന്നത് നിങ്ങൾ കണ്ടാൽ മതി, അപ്പോള്‍ ഞങ്ങളെ ആരും തള്ളി പറയില്ല.ഒരു മികച്ച സീസണ് നേടാന്‍ കഴിയും എന്ന ആത്മവിശ്വാസത്തില്‍ ആണ് ഞാന്‍.” ആൻഡർലെച്ചിനെതിരായ ഈ ആഴ്ച യൂറോപ്പ ലീഗ് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് 25 കാരനായ താരം പറഞ്ഞു.