യൂറോപ്പ ലീഗ് ; ഫെറൻക്വാരോസ് vs ടോട്ടൻഹാം ഹോട്ട്സ്പർ മല്‍സരം ഇന്ന്
വ്യാഴാഴ്ച വൈകുന്നേരം യൂറോപ്പ ലീഗിൽ ഫെറൻക്‌വാരോസിനെ നേരിടാൻ ബുഡാപെസ്റ്റിലെ ഗ്രൂപ്പാമ അരീനയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് ടോട്ടന്‍ഹാം.തുടര്‍ച്ചയായ അഞ്ചാം വിജയം നേടുക എന്നത് ആണ് മാനേജര്‍ ആയ അങ്ങേ പോസ്റ്റ്‌കോഗ്ലോവിന്‍റെ ലക്ഷ്യം.കഴിഞ്ഞ മല്‍സരത്തില്‍ പ്രീമിയര്‍ ലീഗ് ടീം ആയ യുണൈറ്റഡിനെ അവര്‍ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ചിരുന്നു.അതിന്റെ ഉയര്‍ന്ന ആത്മവിശ്വാസത്തില്‍ ആണ് താരങ്ങളും ആശാനും.
ന്യൂകാസിൽ യുണൈറ്റഡിനെതിരെയും (2-1), ആഴ്സണലിനെതിരെയും (0-1) തുടർച്ചയായി പ്രീമിയർ ലീഗ് തോൽവികൾ ഏറ്റുവാങ്ങിയതിന് ശേഷം, ടോട്ടൻഹാം കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ നടത്തിയ പ്രകടനം വളരെ ശ്രദ്ധേയം ആണ്.നാല് മത്സരങ്ങളിൽ 11-2 ആണ് അവരുടെ സ്കോര്‍നില.10 പേരുമായി 83 മിനിറ്റിലധികം കളിച്ചിട്ടും കഴിഞ്ഞയാഴ്ച നടന്ന യൂറോപ്പ ലീഗ് മത്സരത്തിൽ അസർബൈജാനി ടീമായ ഖരാബാഗിനെതിരെ ആംഗെ പോസ്റ്റെകോഗ്ലോയുടെ ടീം 3-0 ന് വിജയം ഉറപ്പിച്ചിരുന്നു.ഇന്നതെ അവരുടെ എതിരാളികള്‍ ആയ ഫെറൻക്വാറോസി ടിസി ആർ.എസ്.സി. ആൻഡർലെക്റ്റിനെതിരെ 2-1 നു പരാജയപ്പെട്ടിരുന്നു.ഇന്നതെ മല്‍സരം തങ്ങളുടെ ഹോമില്‍ ആണ് നടക്കുന്നത് എന്നത് ഫെറൻക്വാറോസി ടിസിക്ക് നേരിയ മുന്‍ തൂക്കം നല്കുന്നു.ഇന്ത്യന്‍ സമയം പത്തേ കാല്‍ മണിക്ക് ആണ് കിക്കോഫ്.






































