ചാമ്പ്യന്‍സ് ലീഗ് ; മ്യൂണിക്കിന് മാര്‍ട്ടിനസിന്‍റെ ഷോക്ക് ട്രീറ്റ്മെന്‍റ്
41 വർഷത്തിന് ശേഷം യൂറോപ്പിലെ എലൈറ്റ് ക്ലബ് മത്സരത്തിൽ ആതിഥേയർ തങ്ങളുടെ ആദ്യ ഹോം ഗെയിം വളരെ ഗംഭീരം ആയി തന്നെ വിജയിച്ചു.ഇന്നലെ നടന്ന ചാംപ്യന്‍സ് ലീഗ് മല്‍സരത്തില്‍ ആസ്റ്റണ്‍ വില്ല ബയേണ്‍ മ്യൂണിക്കിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. 1982-ൽ ബയേണിനെ തോൽപ്പിച്ച് യൂറോപ്യൻ കപ്പ് ഉയർത്തിയ വില്ലയുടെ ഏറ്റവും മഹത്തായ ദിനങ്ങളിലൊന്നിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരുന്നു ഈ വിജയം.
മല്‍സരം തുടങ്ങിയത് മുതല്‍ പന്ത് കൈവശം വെച്ച് കളിച്ചത് മ്യൂണിക്ക് തന്നെ ആയിരുന്നു.പല അവസരങ്ങളും അവര്‍ സൃഷ്ട്ടിച്ചു.എന്നാല്‍ വില്ല കീപ്പര്‍ ഡിബൂ മാര്‍ട്ടിനസ് ആണ് മ്യൂണിക്കിന് മുന്നില്‍ വില്ലന്‍ ആയി പ്രത്യക്ഷപ്പെട്ടത്.പല സേവുകളും പറന്ന് എടുത്ത താരം മ്യൂണിക്ക് താരങ്ങള്‍ക്ക് മുന്നില്‍ ഒരു മതില്‍ തന്നെ സൃഷ്ട്ടിച്ചു.79-ാം മിനിറ്റിൽ ഡുറാൻ ആണ് മ്യൂണിക്ക് വല ഭേദിച്ചത്.ഈ സീസണിൽ പകരക്കാരനായി ഇറങ്ങിയ ഡുറൻ്റെ അഞ്ചാം ഗോളായിരുന്നു ഇത്.ഇത് വില്ലയുടെ തുടര്‍ച്ചയായ രണ്ടാം ജയം ആണ്.