EPL 2022 European Football Foot Ball International Football Top News transfer news

ചാമ്പ്യന്‍സ് ലീഗ് ; ആഴ്സണല്‍ – പിഎസ്ജി പോരാട്ടം ഇന്ന്

October 1, 2024

ചാമ്പ്യന്‍സ് ലീഗ് ; ആഴ്സണല്‍ – പിഎസ്ജി പോരാട്ടം ഇന്ന്

എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ആഴ്‌സണലും പാരീസ് സെൻ്റ് ജെർമെയ്നും ഇന്ന് ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടും.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മല്‍സരം ആരംഭിക്കാന്‍ പോകുന്നത്.മല്‍സരത്തിന് ആതിഥേയത്വം വഹിക്കാന്‍ പോകുന്നത് ആഴ്സണലിന്റെ ഹോം ഗ്രൌണ്ട് ആയ എമിറേറ്റ്സ് സ്റ്റേഡിയവും.ജിറോണക്കെതിരെ കഷ്ട്ടിച്ച് ജയം നേടിയിട്ടുള്ള വരവാണ് പിഎസ്ജി , എങ്കില്‍ അറ്റ്ലാന്‍റക്കെതിരെ സമനില വഴങ്ങിയാണ് ആഴ്സണല്‍ വരുന്നത്.

Arsenal defender Ben White on September 22, 2024

ഈ രണ്ടു ടീമുകളും നിലവില്‍ അവരുടെ ഡൊമെസ്റ്റിക് ലീഗുകളില്‍ വളരെ മെച്ചപ്പെട്ട പ്രകടനം ആണ് കാഴ്ച്ചവെച്ചു വന്നിരിക്കുന്നത്.നിലവില്‍ പ്രീമിയര്‍ ലീഗില്‍ ആഴ്സണല്‍ രണ്ടാം സ്ഥാനത്തും പിഎസ്ജി ലീഗ് 1 ല്‍ ഒന്നാം സ്ഥാനത്തുമാണ്.എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ആഴ്സണലിനെക്കാള്‍ കൂടുതല്‍ പരിചയം പിഎസ്ജിക്കുണ്ട്.അതിനാല്‍  ഇന്നതെ   മല്‍സരത്തില്‍ അല്പം എങ്കിലും മേല്‍ക്കൈ പിഎസ്ജിക്കുണ്ട്.എന്നാല്‍ ഹോമ് ഗ്രൌണ്ടില്‍ ആഴ്സണല്‍ ആരാധകര്‍ ഒരുക്കുന്ന അന്തരീക്ഷത്തിനെയും വെല്ലുവിളിക്കാന്‍ ഉള്ള ചങ്കൂറ്റം ഫ്രഞ്ച് ക്ലബിന് ഉണ്ടോ എന്നു കണ്ടറിയണം.

Leave a comment