പാമറുടെ നാല് ഗോളുകള്‍ ചെല്‍സിയുടെ രക്ഷക്ക് എത്തി !!!!!
ശനിയാഴ്ച ബ്രൈറ്റനെതിരായ പ്രീമിയർ ലീഗ് മല്‍സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ചെല്‍സി വിജയം നേടി.വിലപ്പെട്ട മൂന്നു പോയിന്‍റുകളെക്കാള്‍ ആരാധകരെ ആവേശത്തില്‍ ആഴ്ത്തിയത് പുതിയ ചെല്‍സി സുപ്പര്‍സ്റ്റര്‍ ആയ പാമറുടെ ഹാള്‍ ആണ്.നാല് ഗോള്‍ കളിയുടെ ആദ്യ പകുതിയില്‍ തന്നെ താരം നേടി.മറുപടിക്ക് ബ്രൈട്ടനും ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളുകളും നേടിയിരുന്നു.
ജോർജിനിയോ റട്ടറും കാർലോസ് ബലേബയുമാണ് ഇന്നലെ ബ്രൈട്ടന് വേണ്ടി വിജയ ഗോളുകള്‍ നേടിയത്.ഗോൾകീപ്പിംഗ് പിഴവുകളും ഉയർന്ന പ്രതിരോധ ലൈനുകളും അതിവേഗ പ്രത്യാക്രമണങ്ങളും ആവേശകരമായ അന്തരീക്ഷത്തിന് കാരണം ആയി.എന്നാല്‍ ഇന്നലത്തെ മല്‍സരത്തിന്റെ പ്രധാന ഹൈ ലൈറ്റ് പാമറുടെ പ്രകടനം തന്നെ ആണ്.നിക്കോളാസ് ജാക്ക്സണ്‍ വഴി ലഭിച്ച ആദ്യത്തെ അവസരം വലയില്‍ എത്തിക്കാന്‍ പാമറിന് കഴിഞ്ഞു.അതിനു ശേഷം ലഭിച്ച പെനാല്‍റ്റി വലയില്‍ ആക്കിയും.30 വാര അകലെ നിന്നു ഒരു മികച്ച ഫ്രീ കിക്കിലൂടെയും അത് പോലെ തന്നെ ഗോളിയെ കബളിപ്പിച്ച് നിയര്‍ എന്‍ഡ് പോസ്റ്റിലേക്ക് ഷൂട്ട് ചെയ്തും പാമര്‍ കളം നിറഞ്ഞു കളിച്ചു.