സാൻ്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിലെ പ്രമുഖ പ്രൊജെക്റ്റിന് ചുവപ്പ് കൊടി
സാൻ്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിന് സമീപമുള്ള അവരുടെ പാർക്കിംഗ് പദ്ധതിക്ക് തിരിച്ചടി.ഈ പാര്‍ക്കിങ് എരിയയിലേക്ക് പോകുന്ന തുരങ്കത്തിന്റെ നിര്‍മാണം നിര്‍ത്തി വെക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.റയൽ മാഡ്രിഡിൻ്റെ ഒരു സബ്സിഡിയറി കമ്പനിയായ റയൽ മാഡ്രിഡ് എസ്റ്റാഡിയോ ആണ് ഇത് ഏറ്റെടുത്ത് നടത്തുന്നത്.ഇതിന്റെ നിര്മാണ ചിലവ് മാഡ്രിഡ് മുന്‍സിപ്പാലിറ്റി ഏറ്റെടുക്കും.എന്നിട്ട് നാല്പത് വര്‍ഷം വരെ അത് മാഡ്രിഡ് അത് പാട്ടത്തിന് ഏറ്റെടുക്കും.
കുറച്ചുകാലമായി പ്രദേശത്തെ താമസക്കാരുടെ ഒരു യൂണിയൻ പദ്ധതിക്കെതിരെ പോരാടുകയാണ്, തങ്ങളുടെ എരിയകള്‍ ഇത് മലിനം ആക്കും എന്നും , ഈ പദ്ധതി കൊണ്ട് തങ്ങള്‍ക്ക് ഒരു തരത്തില്‍ ഉള്ള നേട്ടവും ഇല്ല എന്നും അവര്‍ പറഞ്ഞു.അതിനാല്‍ ആണ് കോടതിക്ക് ഈ പദ്ധതി നിര്‍ത്തിവെക്കേണ്ടി വന്നത്.കാരണം നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചാല്‍ , അതിനെ തടഞ്ഞു നിര്‍ത്തുക വലിയ പ്രശ്നം ആണ് എന്നും കോടതി പറഞ്ഞു.ഇതിനെതിരെ അപ്പീല്‍ നല്കാന്‍ മുസിപ്പാലിറ്റിക്ക് രണ്ടാഴ്ച സമയം ഉണ്ട്.