ഇനിഗോ മാര്‍ട്ടിനസ് – ഫ്ലിക്കിന്റെ ബഹുമുഖനായ ഡിഫണ്ടര്‍
അത്ലറ്റിക്കോ ബിലിബാവോയില്‍ നിന്നും വന്ന ഇനിഗോ മാര്‍ട്ടിനസ് ബാഴ്സയിലേക്ക് വന്നത് കരിയര്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗം ആയാണ് എന്ന് പലരും പറഞ്ഞിരുന്നു.അദ്ദേഹത്തിന് സാവിയുടെ ടീമില്‍ ആദ്യ ഇലവനില്‍ കളിയ്ക്കാന്‍ കഴിഞ്ഞില്ല എന്നത് ശരിയാണ്.പക്ഷേ ഇപ്പോള്‍ അദ്ദേഹം ഫ്ലിക്കിന്റെ ടീമിലെ ഒരു പ്രധാന താരമായി മാറി കഴിഞ്ഞിരിക്കുന്നു.ഇന്നലത്തെ മല്‍സരത്തിന് ശേഷം താരത്തിനെ മാനേജര്‍ ഫ്ലിക്ക് പരസ്യമായി പുകഴ്ത്തി പറയുകയും ചെയ്തു.
492-ൽ 452 പാസുകൾ പൂർത്തിയാക്കിയതിനാൽ, ലാ ലിഗയിൽ ഏറ്റവും കൂടുതൽ പാസുകൾ പൂർത്തിയാക്കിയ കളിക്കാരനായി ഇനിഗോ മാറിയിരിക്കുകയാണ്.എന്നാല്‍ ഇന്നലത്തെ മല്‍സരത്തില്‍ അദ്ദേഹം വലതു വിങ്ങില്‍ കൂണ്ടേ , യമാല്‍ എന്നിവര്‍ക്ക് ലോങ് ബോള്‍ നല്കി കൊണ്ട് ബാഴ്സയുടെ അറ്റാക്കിങ്ങിനെ കൂടുതല്‍ ഫ്ലൂയിഡ് ആക്കാന്‍ താരം വലിയ പങ്ക് ആണ് വഹിച്ചത്.അദ്ദേഹം ഇന്നലെ മാത്രം 11 ലോങ് ബോളുകള്‍ നല്കിയിരിക്കുന്നു.അതും ഗെട്ടാഫെ താരങ്ങള്‍ ടൈറ്റ് ആയി മാര്‍ക്ക് ചെയ്തിരിക്കുന്ന അവസ്ഥയില്‍ കൂണ്ടേ, യമാല്‍ എന്നിവരെ കണ്ടെത്താന്‍ താരം കാണിച്ച മിടുക്ക് എടുത്തു പറയേണ്ടത് തന്നെ ആണ്.ഇനി അറൂഹോ , ക്രിസ്റ്റ്യന്‍സണ്‍ എന്നിവര്‍ തിരിച്ചു വന്നാല്‍ പോലും ഇനിഗോയെ ആദ്യ ഇലവനില്‍ കണ്ടാല്‍ ഇനി ഞെട്ടേണ്ട ആവശ്യം ഇല്ല.