എൻട്രിക്ക് കിക്കിന് ചുവപ്പ് കാർഡ് അർഹിക്കുന്നു – അലാവസ് കോച്ച്
ചൊവ്വാഴ്ച നടന്ന റയൽ മാഡ്രിഡിൻ്റെ 3-2 ലാലിഗ വിജയത്തിൽ എൻഡ്രിക്കിനെ റെഡ് കാര്‍ഡ് നല്കി പുറത്താക്കേണ്ടത് ആയിരുന്നു എന്ന് അലാവസ് കോച്ച് ലൂയിസ് ഗാർസിയ പ്ലാസ പറഞ്ഞു, കൗമാരക്കാരൻ സാൻ്റിയാഗോ മൗറിനോയുടെ മര്‍മത്തിലേക്ക് മുട്ടു കൊണ്ട് ഇടിച്ചു.ഇതിന് റഫറി വെറും മഞ്ഞ കാര്‍ഡ് മാത്രമേ നല്കിയിരുന്നുള്ളൂ.സാൻ്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ ലൂക്കാസ് വാസ്ക്വസ്, കൈലിയൻ എംബാപ്പെ, റോഡ്രിഗോ ഗോസ് എന്നിവരുടെ ഗോളുകളിൽ മാഡ്രിഡ് 3-0ന് മുന്നിലെത്തിയിരുന്നു.
” ഒരു താരത്തിന്റെ മര്‍മ ഭാഗത്തിലേക്ക് ചവിട്ടുന്നത് എന്ന് മുതല്‍ ആണ് മഞ്ഞ കാര്‍ഡ് എന്ന് എനിക്കു അറയില്ല.ഇത് റഫറി കണ്ടില്ല , സമ്മതിക്കാം . അതിനു ആണല്ലോ വാര്.!!!!ഈ നിയമങ്ങള്‍ ഒക്കെ എന്തിനാണ് എന്ന് മനസിലാവുന്നില്ല.”ക്ലബ് പ്രതിനിധി താരത്തിനോട് ഇതിനെ കുറിച്ച് സംസാരിക്കാം എന്ന് ഉറപ്പ് നല്‍കിയതായി ഈഎസ്പിഎന്‍ പറഞ്ഞു.മല്‍സരത്തിനുശേഷം മാധ്യമങ്ങളോട് സംസാരിച്ച മാനേജര്‍ അന്‍സലോട്ടി റയല്‍ താരങ്ങള്‍ പലരും വെറുതെ മഞ്ഞ കാര്‍ഡ് വാങ്ങി കൂട്ടുന്നുണ്ട് എന്നത് ശരിയാണ് എന്ന് പറഞ്ഞു.മല്‍സരത്തില്‍ നിയമങ്ങള്‍ പലതും പുതിയത് ആണ് എന്നും അതിനു വേണ്ടി തങ്ങള്‍ പൊരുത്തപ്പെടുത്തുക വളരെ നിര്‍ബന്ധം ആണ് എന്നും അദ്ദേഹം പറഞ്ഞു.