വാറ്റ്ഫോർഡിനെതിരായ കാരബാവോ കപ്പിൽ ജയം നേടി മാഞ്ചസ്റ്റര്‍ ബ്ലൂസ്
ഈഎഫ്എല്‍ കപ്പ് തേര്‍ഡ് റൌണ്ടില്‍ വാട്ട്ഫോർഡിനെതിരെ 2-1 ന് വിജയിച്ച് ചൊവ്വാഴ്ച ലീഗ് കപ്പിൻ്റെ നാലാം റൗണ്ടിലെത്തിയിരിക്കുന്നു മാഞ്ചസ്റ്റര്‍ സിറ്റി.പ്രീമിയർ ലീഗിൽ ആഴ്സണലുമായുള്ള അവരുടെ മര്‍മപ്രധാനമായ മല്‍സരത്തിന് ശേഷം വെറും 48 മണിക്കൂറിനുള്ളില്‍ സിറ്റിക്ക് അടുത്ത മല്‍സരം കളിക്കേണ്ടി വന്നിരിക്കുന്നു.അതിനാല്‍ ടീമില്‍ പല വലിയ മാറ്റങ്ങളും പെപ്പ് വരുത്തിയിരുന്നു.
അഞ്ച് മിനിറ്റിന് ശേഷം സിറ്റിക്ക് വേണ്ടി ജെറമി ഡോക്കു സിറ്റിക്ക് വേണ്ടി ആദ്യത്തെ ഗോള്‍ നേടി കൊടുത്തു.38-ാം മിനിറ്റിൽ സിറ്റിക്ക് വേണ്ടി ഇതുവരെ തിളങ്ങാന്‍ കഴിയാതെ പോയ നൂനസിന് ഗോള്‍ നേടാനുള്ള അവസരം ലഭിച്ചു.സിറ്റി ജേഴ്സിയിലെ ആദ്യത്തെ ഗോള്‍ ആണ് ഇത് താരത്തിന്റെ!!!!!!!സമീപകാല സീസണുകളിൽ സിറ്റിയുടെ കൈയ്യില്‍ നിന്നും വളരെ വലിയ തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഗതികേട് വാട്ട്ഫോര്‍ഡിന് ഉണ്ടായിരുന്നു.എന്നാല്‍ ഇന്നലത്തെ മല്‍സരത്തില്‍ അവര്‍ സിറ്റിയെ വല്ലാതെ ഫോമിലേക്ക് ഉയരാന്‍ സമത്തിച്ചില്ല.86 ആം മിനുട്ടില്‍ ഒരു മികച്ച കേര്‍ളിങ് ഷോട്ടിലൂടെ ടോം ഇൻസ് വാട്ട്ഫോര്‍ഡിന് വേണ്ടി ആശ്വാസ ഗോള്‍ കണ്ടെത്തി.