കാരബാവോ കപ്പിൽ ബാരോയെ എയറില്‍ കയറ്റി ചെല്‍സി
ചൊവ്വാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ലീഗ് ടുവിലെ ബാരോയെ 5-0 ന് തോൽപ്പിച്ച് ചെല്‍സി കാരബാവോ കപ്പിൻ്റെ നാലാം റൗണ്ടിലേക്ക് പ്രവേശിച്ചു.ക്രിസ്റ്റഫർ എൻകുങ്കു ചെൽസിക്ക് വേണ്ടി തൻ്റെ ആദ്യ ഹാട്രിക് നേടിയ മല്‍സരം കൂടിയായിരുന്നു ഇത്.ആദ്യ പതിനഞ്ച് മിനുറ്റ് തികയും മുന്നേ തന്നെ അദ്ദേഹം രണ്ടു ഗോളുകള്‍ നേടി കഴിഞ്ഞു.താരം ഹാട്രിക്ക് തികച്ചത് 75 ആം മിനുട്ടില്‍ ആയിരുന്നു.
അതിനിടയിൽ ബാരോയുടെ പോൾ ഫാർമൻ്റെ ഒരു സെൽഫ് ഗോളും ചെല്‍സിക്ക് വേണ്ടി ആദ്യ ഗോള്‍ നേടി പെഡ്രോ നെറ്റോയും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.ശനിയാഴ്ച വെസ്റ്റ് ഹാമിൽ 3-0 ന് വിജയിച്ച ടീമിൽ നിന്ന് മാനേജർ എൻസോ മറെസ്ക 11 മാറ്റങ്ങൾ വരുത്തി.വിപുലീകരിച്ച ചാമ്പ്യൻസ് ലീഗിനെയും യൂറോപ്പ ലീഗിനെയും ഉൾക്കൊള്ളുന്നതിനായി ടൂര്‍ണമെന്റിന്റെ റൌണ്ട് ഓഫ് 32 ണ്ട് മിഡ് വീക്കുകളിൽ വ്യാപിപ്പിച്ചിരിപ്പിക്കുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടൻഹാമും കഴിഞ്ഞ ആഴ്ച അടുത്ത റൌണ്ടിലേക്ക് ഉള്ള യോഗ്യത നേടി കഴിഞ്ഞു.ഇന്നതെ മല്‍സരത്തില്‍ ജയം നേടിയാല്‍ ലിവർപൂളിനും ആഴ്സണലിനും യോഗ്യത നേടാനാകും.