ആഴ്സണലിന്റെ ലജ്ജാകരമായ ഫൂട്ബോളിനെ വിമര്‍ശിച്ച് സിറ്റി താരങ്ങള്‍
ഇന്നലെ ആഴ്സണല്‍ ടീമിനെതിരെ വിജയ ഗോള്‍ നേടിയ ജോണ്‍ സ്റ്റോണ്‍സ് അവരില്‍ നിന്നും മാന്യമായ ഫൂട്ബോള്‍ അല്ല പ്രതീക്ഷിച്ചത് എന്നു മല്‍സരത്തിന് ശേഷം പറഞ്ഞു.ഇന്നലെ നടന്ന മല്‍സരത്തില്‍ ഇരു കൂട്ടരും ഈരണ്ട് വീതം ഗോളുകള്‍ നേടി.ഫൂട്ബോളിലെ അറുബോറന്‍ പാരമ്പര്യമായ സമയം കളയല്‍ എന്ന വിദ്യ രണ്ടാം പകുതിയില്‍ ആഴ്സണല്‍ താരങ്ങള്‍ പുറത്ത് എടുത്തിരുന്നു.എന്നാല്‍ തങ്ങള്‍ അതിനെ വളരെ ഭംഗിയായി അതിജീവിച്ചു എന്നും സ്റ്റോണ്‍സ് രേഖപ്പെടുത്തി.
“അര്‍ട്ടേട്ടയുടെ ടീമില്‍ നിന്നും എന്തു പ്രതീക്ഷിക്കാം എന്ന ബോധം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു.എന്നാല്‍ അതിനെ ഞങ്ങള്‍ അതിജീവിച്ചു.അവരുടെ കീപ്പര്‍ പലപ്പോഴും ഒരു കാരണവും ഇല്ലാതെ വീഴുന്നു , ഉരുളുന്നു.ഞങ്ങള്‍ക്ക് പലപ്പോഴും ആത്മനിയന്ത്രണം നഷ്ട്ടപ്പെട്ടിരുന്നു.എന്നാല്‍ ഞങ്ങളുടെ അച്ചടക്കം എല്ലാത്തില്‍ നിന്നും ഞങ്ങളെ രക്ഷിച്ചു.”മല്‍സരശേഷം സ്റ്റോണ്‍സ് മാധ്യമങ്ങളോട് പറഞ്ഞു.മറ്റൊരു സിറ്റി താരം ആയ ബെർണാഡോ സിൽവയും ആഴ്സണലിന്റെ കളിയെ വിമര്‍ശിച്ചു.അത് കാരണം ആണ് റോഡ്രിക്ക് പരിക്ക് സംഭവിച്ചത് എന്നും അദ്ദേഹം പറഞ്ഞു.






































