ഫ്ലിക്ക് ബോള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു
റോബർട്ട് ലെവൻഡോവ്‌സ്‌കിയും റഫീഞ്ഞയും ഈരണ്ടു ഗോളുകള്‍ നേടിയതോടെ ലാലിഗയിൽ ബാഴ്‌സലോണ തങ്ങളുടെ മികച്ച തുടക്കം നിലനിർത്തി.ഇത്തവണ കറ്റാലന്‍ ക്ലബ് ജയം നേടിയത് ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ആണ്.ആറില്‍ ആറ് വിജയം നേടി അവര്‍ തന്നെ ആണ് ഇപ്പോള്‍ ലീഗിലെ ടോപ്പര്‍മാര്‍.ആദ്യ ഇലവനില്‍ ആദ്യമായി ഇടം നേടിയ പാബ്ലോ ടോറെ ഗോള്‍ നേടിയത് താരത്തിനു ഇനിയുള്ള മല്‍സരങ്ങളില്‍ അവസരം നല്കാന്‍ ഫ്ലിക്കിനെ പ്രേരിപ്പിക്കും.
എന്നാല്‍ വിയാറായലും വെറുതെ ഇരുന്നതുമില്ല.വളരെ വേഗത്തില്‍ ഉള്ള കൌണ്ടര്‍ അറ്റാക്കിലൂടെ അവര്‍ ബാഴ്സയെ പരീക്ഷിച്ചു കൊണ്ടിരുന്നു.എന്നാല്‍ ഓഫ് സൈഡ് ട്രാപ്പിലൂടെ ബാഴ്സ പ്രതിരോധം ഈ അവസ്ഥ തരണം ചെയ്തു.ടോറെയെ കൂടാതെ ജെറാർഡ് മാർട്ടിൻ, സെർജി ഡൊമിംഗ്യൂസ് എന്നിവര്‍ക്കും ഫ്ലിക്ക് ആദ്യ ഇലവനില്‍ അവസരം നല്കി.എന്നാല്‍ ഇവര്‍ക്ക് ടോറെയെ പോലെ മികച്ച ഒരു പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല.അയോസ് പെരസ് ആണ് വിയാറയലിന് വേണ്ടി ഏക ഗോള്‍ നേടിയത്.മല്‍സരത്തില്‍ കറ തീര്‍ന്ന പ്രകടനത്തിലൂടെ ജയം നേടി എങ്കിലും ക്യാപ്റ്റന്‍ ടെര്‍ സ്റ്റഗന്‍ പരിക്കിലൂടെ കളം വിട്ടത് ബാഴ്സക്ക് ഈ സീസണിലെ ഏറ്റവും വലിയ തിരിച്ചടിയാണ്.