EPL 2022 European Football Foot Ball International Football Top News transfer news

വലന്‍സിയയെ മരണപ്പൂട്ടിട്ട് അത്ലറ്റിക്കോ മാഡ്രിഡ് !!!!!!!!

September 16, 2024

വലന്‍സിയയെ മരണപ്പൂട്ടിട്ട് അത്ലറ്റിക്കോ മാഡ്രിഡ് !!!!!!!!

ലാലിഗയിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ വലൻസിയയ്‌ക്കെതിരെ അത്‌ലറ്റിക്കോ മാഡ്രിഡ് 3-0ന് സ്വന്തം തട്ടകത്തിൽ വിജയിച്ചു.ജയത്തോടെ ചിര വൈരികള്‍ ആയ റയല്‍ മാഡ്രിഡിനെ മറികടന്ന് അവര്‍ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.അഞ്ചു മല്‍സരങ്ങളും ജയം നേടിയ ബാഴ്സലോണയാണ് ഒന്നാം സ്ഥാനത്ത് ഉള്ളത്.

 

Connor Gallagher celebrates after scoring a goal for Atletico Madrid against Valencia.

മല്‍സരം തുടങ്ങിയത് മുതല്‍ അത്ലറ്റിക്കോയുടെ പ്രേസ്സിങ് ഗെയിമിന് മറുപടി നല്കാന്‍ വലന്‍സിയക്ക് കഴിഞ്ഞില്ല.ഒടുവില്‍ തുടര്‍ച്ചയായ അവസരങ്ങള്‍ നഷ്ട്ടപ്പെടുത്തിയതിന് ശേഷം 39 ആം മിനുട്ടില്‍ ഇംഗ്ലിഷ് താരം കോണര്‍ ഗാലഗര്‍ അത്ലറ്റിക്കൊയെ മുന്നില്‍ എത്തിച്ചു.അതിനു ശേഷം രണ്ടാം പകുതിയില്‍ വെറ്ററന്‍ ഗ്രീസ്മാന്‍റെ ഗോളില്‍ തിരിച്ചുവരാനുള്ള എല്ലാ സാധ്യതയും വലന്‍സിയക്ക് നഷ്ടം ആയി.അതിലറ്റിക്കോയുടെ പുതിയ സൈനിങ് ആയ ജൂലിയന്‍ അല്‍വാറസും ഇന്നലെ ആദ്യ ഗോള്‍ നേടി തന്റെ പേര് മാര്‍ക്ക് ചെയ്തു.പുതിയ താരങ്ങളുടെ വരവോടെ പുത്തന്‍ ബ്രാന്‍ഡ് ഫൂട്ബോള്‍ കളിക്കുന്ന അത്ലറ്റിക്കോ ഈ സീസണില്‍ ബാഴ്സക്കും റയലിനും വലിയ വെല്ലുവിളി സൃഷ്ട്ടിക്കാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്.

Leave a comment